Webdunia - Bharat's app for daily news and videos

Install App

മലയാളത്തിലെ ഇഷ്ട നടനെ വെളിപ്പെടുത്തി ഷെയ്ൻ നിഗം

നടനാകണമെന്ന് ചെറുപ്പം മുതൽ ആഗ്രഹിച്ചി‌രുന്നു: ഷെയ്ൻ പറയുന്നു

Webdunia
ബുധന്‍, 10 ജനുവരി 2018 (14:39 IST)
കിസ്മത് എന്ന സിനിമയിലൂടെയാണ് ഷെയ്ൻ നിഗം നിരൂപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. സൈറ ബാനു എന്ന ചിത്രത്തിലൂടെ പ്രേക്ഷകരും ഷെയ്നെ ശ്രദ്ധിച്ച് തുടങ്ങി. അതിനുശേഷമിറങ്ങിയ പറവയെന്ന ചിത്രത്തിലൂടെ പ്രേക്ഷകരും നിരൂപകരും ഒരു നടനെന്ന നിലയിൽ ഷെയ്നെ അംഗീകരിച്ചു. ഷെയ്നു ആരാധകരും ഉണ്ടായി. മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി മാറിയിരിക്കുകയാണ് ഷെയ്ൻ ഇന്ന്. 
 
എന്നും വ്യത്യസ്തതകൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച ഫഹദ് ഫാസിൽ ആണ് ഷെയ്ന്റെ പ്രീയപ്പെട്ട താരം. താൻ ഏറ്റവും ആദരിക്കുന്ന ആളാണ് ഫഹദിക്കയെന്ന് ഷെയ്ൻ പറയുന്നു. അന്നയും റസൂലും, ചാപ്പാക്കുരിശ് തുടങ്ങിയ സിനിമകൾ കണ്ടതിനുശേഷമാണ് ഷെയ്ൻ ഫഹദിന്റെ കടുത്ത ആരാധകനായത്. 
 
സംവിധായകൻ രാജീവ് രവിയോടും അടുത്ത സുഹൃത്ത് സൗബിൻ ഷാഹിറിനോടുമാണ് താൻ ഏറെ കടപ്പെട്ടിരിയ്ക്കുന്നതെന്ന് ഷെയ്ൻ പറയുന്നു. നടനാകണമെന്ന് ചെറുപ്പം മുതൽ ആഗ്രഹിച്ചിരുന്നുവെന്ന് ഷെയ്ൻ പറയുന്നു. തന്റെ പുതിയ ചിത്രമായ ഈടയുടെ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവെയ്ക്കുകയായിരുന്നു ഷെയ്ൻ.  
 
രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെയായിരുന്നു ഷെയ്ൻ അഭിനയ രംഗത്തേക്ക് ചുവടുകൾ വെച്ചത്. ആ ചുവടുകൾ ഉറപ്പിക്കാൻ ഷെയ്നു കൂട്ടു നിന്നത് സൗബിനും. ഷെയ്ന്റെ പുതിയ ചിത്രം ഈട മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments