Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മമ്മൂക്കയ്ക്ക് ചുറ്റിനും ആർപ്പു വിളിക്കുന്ന തമിഴ് പ്രേക്ഷകർ, തിയേറ്റർ നിറഞ്ഞൊഴുകുന്ന പേരൻപിനായി കാത്തിരുന്ന് തമിഴകം!

മമ്മൂട്ടി വിസ്മയം പേരൻപിൽ, കമൽ‌ഹാസനെ കടത്തിവെട്ടുമെന്ന് ഉറപ്പ്!

മമ്മൂക്കയ്ക്ക് ചുറ്റിനും ആർപ്പു വിളിക്കുന്ന തമിഴ് പ്രേക്ഷകർ, തിയേറ്റർ നിറഞ്ഞൊഴുകുന്ന പേരൻപിനായി കാത്തിരുന്ന് തമിഴകം!
, തിങ്കള്‍, 16 ജൂലൈ 2018 (11:32 IST)
റാം സംവിധാനം ചെയ്യുന്ന പേരൻപ് ആണ് ഇപ്പോൾ കോളിവുഡിലേയും മോളിവുഡിലെയും ചർച്ചാ വിഷയം. അമുദൻ എന്ന അച്ഛൻ കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയുടെ അഭിനയത്തെ വാനോളം പുകഴ്ത്തി നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. പേരൻപിനെ കുറിച്ച് എല്ലാവരും നല്ലത് മാത്രം പറഞ്ഞപ്പോൾ ഇത് തള്ളാണോ എന്ന് ചിന്തിച്ചവരുണ്ടാകാം. എന്നാൽ, പറഞ്ഞതു മുഴുവൻ സത്യമാണെന്ന് ഇന്നലെ പുറത്തിറങ്ങിയ ടീസർ നമുക്ക് കാണിച്ചു തന്നു. 
 
ഇന്നലെ വൈകിട്ട് ചെന്നൈ ക്ളൈവനാര് അരംഗം ഓഡിറ്റോറിയത്തിൽ വെച്ചാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. ഈ ചടങ്ങിന് സാക്ഷിയായ അരുൺ ജി മേനോൻ എഴുതിയ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. 
 
അരുണിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
മലയാളികൾ മമ്മൂക്ക എന്ന മെഗാ സ്റ്റാറിനെ കോട്ട് ഇടിപ്പിച്ചു സ്ലോ മോഷനിൽ നടത്തിപ്പിച്ചു stardom ആഘോഷിക്കുമ്പോൾ അങ്ങ് തമിഴ് നാട്ടിൽ മമ്മൂക്ക എന്ന മഹാ നടനെ സംവിധായകരും പ്രേക്ഷകരും പ്രയോജനപ്പെടുത്തുന്നു
 
 
മലയാളിയായതിൽ അഭിമാനം തോന്നിയ സായാഹ്നം
 
ഇന്നലെ പേരന്പ് എന്ന റാം സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രൈലെർ &ഓഡിയോ ലോഞ്ച് ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി വൈകീട്ട് 5:30യോടെ ചെന്നൈ ക്ളൈവനാര് അരംഗം ഓഡിറ്റോറിയത്തിൽ എത്തി, വലിയ തിരക്കൊന്നും ഇല്ല ഉള്ളിൽ കയറി മുൻകൂട്ടി പറഞ്ഞുറപ്പിച്ച സീറ്റിൽ ഇരുന്നപ്പോളും ഒരുപാട് സീറ്റുകൾ കാലിയായി തന്നെ കിടക്കുന്നു, ആറു മണിക് തുടങ്ങും എന്ന് പറഞ്ഞ പ്രോഗ്രാമിന് വളരെ കുറച്ചാളുകൾ മാത്രം, ഇനി ഒരു തമിഴ് നടൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാത്തതിനാൽ ആണോ ഇത്രയും കുറച്ചാളുകൾ എന്ന് വരെ ചിന്തിച്ചു പോയി, എന്റെ ചിന്തകൾ തെറ്റാണെന്ന് ബോധ്യപ്പെടാൻ അതിക സമയം വേണ്ടി വന്നില്ല, 6:30 ആയപ്പോഴേക്കും ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു, അപ്പോഴും പരുവാടി തുടങ്ങിയിട്ടില്ല, മമ്മൂക്ക വരില്ല എന്നായിരുന്നു ഞാൻ ആദ്യം കരുതിയത് പെട്ടന്നാണ് ഒരു അന്നൗൺസ്‌മെന്റ് വന്നത്
 
നമ്മ മെഗാസ്റ്റാർ വന്ദിട്ടെ ഇറുക്ക്‌.. കൂടി ഷീക്രം മമ്മൂട്ടി സർ വന്തു പ്രോഗ്രാം സ്റ്റാർട്ട്‌ പണലാം
 
ഈ ഒരു അന്നൗൺസ്‌മെന്റ് സൃഷ്ട്ടിച്ച ആരവത്തിൽ eardrum അടിച്ചു പോവാതെ രക്ഷപെട്ടത് ഭാഗ്യം. മലയാളികൾ വളരെ കുറച്ചു മാത്രമുള്ള ഒരു സദസ് കൂടുതൽ ആളുകളും തമിഴ് പ്രേക്ഷകർ എല്ലാരും ഒന്നടങ്കം പറയുന്നു
 
മമ്മൂക്ക, മമ്മൂക്ക, മമ്മൂക്ക
 
ROMANJIFICATION AT ITS PEAK
 
അങ്ങിനെ കാത്തിരിപ്പിന് വിരാമമിട്ടു മമ്മൂക്ക വേദിയിലേക്ക് കയറുമ്പോൾ മമ്മൂക്കയെ നോക്കുന്നതിനേക്കാൾ കൂടുതൽ എന്റെ ചുറ്റും മമ്മൂക്കയ്ക്ക് വേണ്ടി ആർപ്പു വിളിക്കുന്ന അപരിചിതരായ തമിഴ് പ്രേക്ഷകരുടെ മുഖങ്ങളിലേക്കാണ് എന്റെ ശ്രദ്ധ പോയത്.
 
നമ്മുടെ മമ്മൂക്കയെ എത്ര ആദരവോടെയും ആവേശത്തോടെയുമാണ് അവർ സ്വീകരിക്കുന്നത്, വാക്കുകൾ കൊണ്ട് വർണിക്കാൻ സാധിക്കാത്ത അഭിമാനം നിമിഷം.
 
ചടങ്ങ് തുടങി വിശിഷ്ട വ്യക്തികളിൽ ഒരാൾ സദസിനെ അഭിസംബോധന ചെയ്തത്
 
തമിഴ് നാട്ടിൽ വെച്ച് നടക്കുന്ന ഒരു വിജയ് സിനിമയുടെ വിജയാഘോഷത്തെ ഓർമിപ്പിക്കും വിധമുള്ള പുരുഷാരം എന്നാണ് അത്രയധികം ആളുകൾ ആ സ്റ്റേഡിയത്തിനകത്തു തടിച്ചു കൂടിയിരുന്നു
 
പിനീട് പേരന്പ് എന്ന ചിത്തത്തിന്റെ 3 ടീസറുകളും അതോടപ്പം 3 വീഡിയോ സോങ്ങുകളും പ്രദര്ശിപ്പിക്കുകയുണ്ടായി ഈ അടുത്ത കാലത്ത് കണ്ടതിലും കേട്ടതിലും വെച്ച് ഏറ്റവും ക്ലാസ്സിക്‌ visuals, Acting and Music.
 
ആർത്തിരമ്പിയിരുന്ന പുരുഷാരം പൂർണ നിശബ്ദതയിൽ ചിത്രത്തിലെ ചില രംഗങ്ങൾ കണ്ടിരുന്നു ഓരോ ടീസറിനും ശേഷം എഴുനേറ്റു നിന്നു കയ്യടിയും
 
അച്ഛൻ ഇളയരാജയുടെ ലെവെലിലേക്കു ഉയരുന്ന സംഗീതമാണ് യുവാൻ ശങ്കർ രാജ ഈ ചിത്രത്തിൽ നല്കിയിരുക്കുന്നതെന്നു നിസംശയം പറയാം.
 
സംവിധായകൻ മിഷ്കിൻ, വേൽരാജ്, റാം, നടൻ സത്യരാജ്, സിദ്ധാർഥ്, ആൻഡ്രിയ ചിത്രത്തെ കുറിച്ച് പറയുമ്പോൾ ആരംഭിക്കുന്നത് തന്നെ മമ്മൂട്ടി സർ ഈ ചിത്രത്തിൽ കാഴ്ചവെച്ച മികച്ച പ്രകടനത്തെ കുറിച്ചാണ്.
 
അവതാരകാരിൽ ഒരാൾ പറഞ്ഞത്
 
"മുൻപ് മമ്മൂട്ടി സർ ചെന്നൈയിൽ വന്നപ്പോൾ പറഞ്ഞത് കമൽ ഹസ്സനെക്കാൾ കൂടുതൽ നാഷണൽ അവാർഡുകൾ താൻ വാങ്ങും എന്നാണ് ഒരു തമാശയായി സർ പറഞ്ഞതെങ്കിലും ഈ ചിത്രം അതിന് വഴിയൊരുക്കും എന്നത് തീർച്ചയാണ്"
 
ചിത്രം കണ്ട പല പ്രമുഖ വ്യക്തികളും പൊതുവായി സൂചിപ്പിച്ച ഒരേ കാര്യവും ഇത് തന്നെ പേരന്പ് മമ്മൂക്കയ്ക്കുള്ള അടുത്ത നാഷണൽ അവാർഡിന് വഴിയൊരുക്കും.
 
ഇതെല്ലാം കേട്ടപ്പോൾ ഒരു മലയാളി എന്ന നിലയിൽ അഭിമാനം കൊടുമുടി കയറിയ നിമിഷം, മലയാളം സിനിമ ഒട്ടേറെ തവണ ഇന്നലെ നടന്ന സദസ്സിൽ പരാമര്ശിക്കപെടുകയുണ്ടായി
 
സംവിധായകൻ റാം തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞ ചില കാര്യങ്ങൾ കുറിക്കട്ടെ
 
"ഞാൻ പാത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് മമ്മൂക്കയുടെ സുകൃതം എന്ന സിനിമ കാണാൻ ഇടയായത്, MT വാസുദേവൻ നായർ സാറുടെ എഴുതും മമ്മൂക്കയുടെ അഭിനയവും എന്നെ വല്ലാതെ ആകർഷിച്ചു, അന്ന് മുതൽ Screenplay Writing എന്റെ ഗുരുവായി ഞാൻ കണക്കാക്കുന്ന വ്യക്തിയാണ് MT സർ, അതുപോലെ അന്ന് മുതൽ മനസ്സിൽ ഉണ്ടായിരുന്ന ആഗ്രഹം ആയിരുന്നു മമ്മൂക്കയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുക എന്നത്, ഏതാണ്ട് ഇരുപതു വർഷങ്ങൾക്കപ്പുറം എന്റെ വലിയ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു"
 
മമ്മൂക്ക തന്റെ ഡേറ്റ് തന്നു എന്നതിനാലാണ് ഈ ചിത്രം തന്റെ മറ്റു ചിത്രങ്ങളേക്കാൾ പ്രേക്ഷകർക്കിടയിലും സിനിമ പ്രവർത്തകർക്കിടയിലെ ചർച്ച വിഷയമായത് എന്ന് റാം പറയുകയുണ്ടായി
 
പല ചലച്ചിത്രമേളകളിൽ ചിത്രം കണ്ട പല പ്രമുഖ വ്യക്തികളും അടിവരയിട്ടു പറഞ്ഞ ഒരു കാര്യം
 
പേരന്പ് എന്ന ചിത്രം സംവിധായകൻ റാമിന്റെയും ഛായാഗ്രാഹകൻ തേനി ഈശ്വർ, സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജയുടെയും career ബെസ്റ്റ് ചിത്രം എന്നാണ്.
 
പൂർണമായി Natural ലൈറ്റിംഗ് ഉപയോഗിച്ചാണ് ചിത്രത്തിലെ മിഖ്യവാറും രംഗങ്ങൾ ചായഗ്രാഹകൻ തേനി ഈശ്വർ പകർത്തിയിരിക്കുന്നത്, Poetic Visuals എന്നാണ് ചിത്രം രണ്ടു തവണ കണ്ട നടൻ സിദ്ധാർഥ് ഛായാഗ്രഹണത്തെ കുറിച്ച് വിശേഷിപ്പിച്ചത്.
 
ഒപ്പം എന്റെ പ്രിയ സുഹൃത്തായ അഞ്ജലി അമീറിന്റെ ചിത്രത്തിലെ അഭിനയത്തെ സദസ്സിലെ പ്രമുഖ വ്യക്തികൾ അഭിനന്ദിക്കുന്നതു കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി, അഞ്ജലി ഇനിയും വലിയ ഉയരങ്ങളിൽ കീഴടക്കട്ടെ
 
സാധാരണ ഇത്തരം പരിപാടികളിൽ ചിത്രത്തെ പറ്റി പൊക്കിയടിക്കുമ്പോൾ അത് വെറും തള്ളാണ് എന്ന് മനസിലാക്കാൻ വല്യ ബുദ്ധിമുട്ടുണ്ടാവാറില്ല പക്ഷെ നിരവധി പ്രമുഖ സംവിധായകരും നടി നടന്മാരും ചിത്രത്തെ കുറിച്ച് പറഞ്ഞതും വളരെ ആത്മാർത്ഥമായ കാര്യങ്ങൾ തന്നെയാണ് എന്നത് ഇന്നലെ ചിത്രത്തിന്റെ മൂന്ന് ടീസറുകളും വീഡിയോ ഗാനങ്ങളും കാണിച്ചതിൽ നിന്നു വ്യക്തമാണ്, പ്രേക്ഷക മനസിനെ അത്രയേറെ സ്പർശിക്കാൻ പോന്ന മികച്ച സൃഷ്ടി തന്നെയായിരിക്കും പേരന്പ്. പല വിശിഷ്ട വ്യക്തികളും അവരുടെ സംഭാഷണങ്ങൾക്കിടയിൽ over excited ആയി ചിത്രത്തിലെ ചില രംഗങ്ങൾ പറയാൻ ശ്രമിക്കുമ്പോൾ സംവിധായകൻ റാം ഇടയിൽ കയറി കട്ട് പറഞ്ഞതും സദസ്സിൽ ചിരി പടർത്തി, അത്രമാത്രം പ്രേക്ഷകർ ഈ ചിത്രം ഉറപ്പായും കാണണം എന്ന് അവർ ആഗ്രഹിക്കുന്നു.
 
അഭിമാനത്തോടെ ഇന്നലെ ആ പരുപാടി കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ കുറച്ചു മാറി മമ്മൂക്ക പണ്ട് അഭിനയിച്ച രാജാധി രാജയുടെ തമിഴ് റീമേക് നാൻ താൻ രാജയുടെ പോസ്റ്റർ ഒട്ടിച്ചിട്ടുണ്ട്, കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം ഇവിടെ ഇറങ്ങിയത് മനസ്സിൽ അറിയാതെ പറഞ്ഞു പോയി ദൈവമേ തമിഴന്മാർ ഇനി കാണാൻ പോകുന്ന മമ്മൂക്ക ചിത്രം പേരന്പ് ആവണേ എന്ന്,അത്രമാത്രം തമിഴ് പ്രേക്ഷകർ മമ്മൂക്കയിൽ നിന്നും പ്രതീക്ഷ വെക്കുന്നു.
 
അതെ മലയാളികൾ മമ്മൂക്ക എന്ന മെഗാ സ്റ്റാറിനെ കോട്ട് ഇടിപ്പിച്ചു സ്ലോ മോഷനിൽ നടത്തിപ്പിച്ചു stardom ആഘോഷിക്കുമ്പോൾ അങ്ങ് തമിഴ് നാട്ടിൽ മമ്മൂക്ക എന്ന മഹാ നടനെ സംവിധായകരും പ്രേക്ഷകരും പ്രയോജനപ്പെടുത്തുന്നു
 
ഒരുപാട് നന്ദി പ്രിയ സുഹൃത്തായ അഞ്ജലി അമീറിനും, മമ്മൂക്കയ്ക്കും ഒപ്പം പേരന്പ് ടീമിനും മനോഹരമായ ഒരു സായാഹ്നം സമ്മാനിച്ചതിന്.
 
കാത്തിരിക്കുന്നു തിയേറ്റർ നിറഞ്ഞൊഴുകുന്ന പേരന്പിനായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നായികയെ അഴിഞ്ഞാട്ടക്കാരി എന്ന് വിളിക്കുന്നവർ വെറും ഞരമ്പ് രോഗികള്‍ മാത്രം'