Webdunia - Bharat's app for daily news and videos

Install App

സോളോ നൂറ് കോടി ക്ലബില്‍ ദുല്‍ഖറും; മമ്മൂട്ടിക്ക് ഇപ്പോഴും ഇല്ല !

98 കോടി കളക്ട് ചെയ്ത സീതാരാമം ആയിരുന്നു ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് ബോക്‌സ്ഓഫീസ് പെര്‍ഫോമന്‍സ്

രേണുക വേണു
ഞായര്‍, 17 നവം‌ബര്‍ 2024 (12:19 IST)
സോളോ നൂറ് കോടി ക്ലബില്‍ ഇടംപിടിക്കുന്ന അഞ്ചാമത്തെ മലയാളി താരമായി ദുല്‍ഖര്‍ സല്‍മാന്‍. തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിലൂടെയാണ് ദുല്‍ഖര്‍ ഈ നേട്ടം കൈവരിച്ചത്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്‌കര്‍ ഒക്ടോബര്‍ 31 നാണ് തിയറ്ററുകളിലെത്തിയത്. 
 
98 കോടി കളക്ട് ചെയ്ത സീതാരാമം ആയിരുന്നു ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് ബോക്‌സ്ഓഫീസ് പെര്‍ഫോമന്‍സ്. റിലീസ് ചെയ്തു മൂന്നാം വാരത്തിലേക്ക് എത്തിയപ്പോള്‍ ആണ് ലക്കി ഭാസ്‌കര്‍ സീതാരാമത്തെ മറികടന്ന് നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചത്. 100 കോടി ക്ലബില്‍ കയറുന്ന ദുല്‍ഖറിന്റെ ആദ്യ സിനിമയാണ് ലക്കി ഭാസ്‌കര്‍. 
 
അതേസമയം മമ്മൂട്ടിക്ക് പോലുമില്ലാത്ത നേട്ടമാണ് ദുല്‍ഖര്‍ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, നസ്ലന്‍ എന്നിവരാണ് ദുല്‍ഖറിനു മുന്‍പ് സോളോ നൂറ് കോടി സ്വന്തമാക്കിയ മലയാളി താരങ്ങള്‍. പുലിമുരുകന്‍, ലൂസിഫര്‍ എന്നീ സിനിമകളിലൂടെ രണ്ട് സോളോ നൂറ് കോടിയാണ് മോഹന്‍ലാലിനുള്ളത്. പൃഥ്വിരാജിന്റെ ആടുജീവിതവും ഫഹദിന്റെ ആവേശവും നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചിട്ടുണ്ട്. പ്രേമലുവിലൂടെയാണ് നസ്ലന്‍ സോളോ നൂറ് കോടി അടിച്ചത്. അജയന്റെ രണ്ടാം മോഷണമാണ് ടൊവിനോയെ ഈ ക്ലബില്‍ എത്തിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാറിൽ എംഡിഎംഎ, എക്സൈസിനെ തടയാൻ പിറ്റ്ബുൾ നായയും, ബിഗ്ബോസ് താരം പരീക്കുട്ടി അറസ്റ്റിൽ

സന്ദീപ് വിട്ടത് നന്നായി, വെറും അഹങ്കാരി മാത്രമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി

സന്ദീപ് ആദ്യം സമീപിച്ചത് സിപിഎമ്മിനെ; തീവ്ര വലതുപക്ഷ നിലപാടുകളില്‍ മാപ്പ് പറയാതെ സ്വീകരിക്കാന്‍ പറ്റില്ലെന്ന് പാര്‍ട്ടി നേതൃത്വം

ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടും; സന്ദീപ് വാരിയര്‍ വന്നതിനു പിന്നാലെ യുഡിഎഫില്‍ ഭിന്നത

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

അടുത്ത ലേഖനം
Show comments