Webdunia - Bharat's app for daily news and videos

Install App

ഏറ്റവും മികച്ചത് മമ്മൂട്ടി തന്നെയെന്ന് അനൂപ് മേനോന്‍, കൊടുമണ്‍ പോറ്റിയുടെ ചിത്രം പങ്കുവെച്ച് നസ്രിയ; മഹാനടനെ വാഴ്ത്താന്‍ മത്സരിച്ച് സിനിമാലോകം

ആദ്യ ഷോയ്ക്ക് ശേഷം എങ്ങുനിന്നും മികച്ച അഭിപ്രായങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി ഭ്രമയുഗത്തിലെ തന്റെ ചിത്രം പങ്കുവെച്ചു

രേണുക വേണു
വെള്ളി, 16 ഫെബ്രുവരി 2024 (09:54 IST)
Mammootty (Bramayugam)

മലയാളി പ്രേക്ഷകര്‍ മാത്രമല്ല സിനിമാ താരങ്ങള്‍ പോലും മമ്മൂട്ടിയെ വാഴ്ത്താന്‍ മത്സരിക്കുകയാണ്. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായി മമ്മൂട്ടി അതിശയിപ്പിച്ചെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ മുതല്‍ മുതിര്‍ന്ന താരം ഹരിശ്രീ അശോകന്‍ വരെ ആ പട്ടികയിലുണ്ട്. 
 
ആദ്യ ഷോയ്ക്ക് ശേഷം എങ്ങുനിന്നും മികച്ച അഭിപ്രായങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി ഭ്രമയുഗത്തിലെ തന്റെ ചിത്രം പങ്കുവെച്ചു. കൊടുമണ്‍ പോറ്റിയുടെ ചിത്രത്തിനു താഴെ മുത്തവുമായി എത്തി മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഇതുപോലൊരു കഥാപാത്രം ചെയ്തതിനു മമ്മൂക്കയെ സമ്മതിക്കണമെന്നും മറ്റാര്‍ക്കും കൊടുമണ്‍ പോറ്റിയെ ഇത്ര ഗംഭീരമാക്കാന്‍ കഴിയില്ലെന്നും ആദ്യ ഷോ കണ്ട ശേഷം ഹരിശ്രീ അശോകന്‍ പ്രതികരിച്ചു. 
 
നടി നസ്രിയ നസീം, നടന്‍ ബിജുക്കുട്ടന്‍ എന്നിവര്‍ കൊടുമണ്‍ പോറ്റിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 'ഏറ്റവും മികച്ചത്..അതില്‍ രണ്ട് അഭിപ്രായമില്ല' എന്ന കുറിപ്പോടെയാണ് നടന്‍ അനൂപ് മേനോന്‍ ഫെയ്‌സ്ബുക്കില്‍ കൊടുമണ്‍ പോറ്റിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കൊടുംകാട്ടില്‍ മദയാന അലയും പോലൊരു പ്രകടനമാണ് ഭ്രമയുഗത്തിലെ മമ്മൂട്ടിയുടേതെന്ന് തമിഴ് സംവിധായകന്‍ വസന്ത ബാലന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments