Webdunia - Bharat's app for daily news and videos

Install App

ഉസ്താദില്‍ മോഹന്‍ലാലിന്റെ അനിയത്തിക്കുട്ടി മഞ്ജു വാരിയര്‍ ആയിരുന്നു ! ദിവ്യ ഉണ്ണി എത്തിയത് പിന്നീട്

മോഹന്‍ലാലും ദിവ്യ ഉണ്ണിയും തമ്മിലുള്ള കോംബിനേഷന്‍ സീനുകളെല്ലാം കുടുംബപ്രേക്ഷകരുടെ മനം കവര്‍ന്നു

Webdunia
വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (11:22 IST)
സിബി മലയില്‍ സംവിധാനം ചെയ്ത് ഷാജി കൈലാസ് നിര്‍മിച്ച സിനിമയാണ് 'ഉസ്താദ്'. രഞ്ജിത്താണ് സിനിമയുടെ തിരക്കഥ രചിച്ചത്. മോഹന്‍ലാലും ദിവ്യ ഉണ്ണിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തിയറ്ററുകളില്‍ വിജയമായിരുന്നില്ല. എന്നാല്‍, കുടുംബപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ് ഉസ്താദ്. 
 
ഈ സിനിമയില്‍ മോഹന്‍ലാലിന്റെ സഹോദരിയായാണ് ദിവ്യ ഉണ്ണി അഭിനയിച്ചത്. മോഹന്‍ലാലും ദിവ്യ ഉണ്ണിയും തമ്മിലുള്ള കോംബിനേഷന്‍ സീനുകളെല്ലാം കുടുംബപ്രേക്ഷകരുടെ മനം കവര്‍ന്നു. എന്നാല്‍, ഈ സിനിമയില്‍ മോഹന്‍ലാലിന്റെ സഹോദരിയുടെ വേഷം ചെയ്യാന്‍ സംവിധായകനും തിരക്കഥാകൃത്തും ആദ്യം തീരുമാനിച്ചത് മഞ്ജു വാര്യരെയാണ്. എന്നാല്‍, പിന്നീട് ആ തീരുമാനം മാറ്റി. പൂര്‍ണമായി കുടുംബപശ്ചാത്തലത്തില്‍ സിനിമ ഒരുക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, പിന്നീട് ആക്ഷന്‍ രംഗങ്ങള്‍ കൂടി കൂടുതല്‍ ഉള്‍ക്കൊള്ളിക്കണമെന്ന് സംവിധായകനും തിരക്കഥാകൃത്തും തീരുമാനിച്ചു. അതോടെ മഞ്ജു വാര്യര്‍ക്ക് പകരം ദിവ്യ ഉണ്ണിയെ മോഹന്‍ലാലിന്റെ സഹോദരി വേഷത്തിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ സഹോദരി കഥാപാത്രത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് വന്നതോടെയായിരുന്നു മഞ്ജു വാര്യരെ മാറ്റിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

അടുത്ത ലേഖനം
Show comments