Webdunia - Bharat's app for daily news and videos

Install App

ഭ്രമയുഗത്തിന് സീക്വലിനോ പ്രീക്വലിനോ സാധ്യതയുണ്ട്, ഇനിയും മമ്മൂട്ടിക്കൊപ്പം സിനിമകളുണ്ടാകുമെന്ന് രാഹുൽ സദാശിവൻ

അഭിറാം മനോഹർ
വ്യാഴം, 21 മാര്‍ച്ച് 2024 (16:09 IST)
Rahul sadashivan,Mammootty
ഷെയ്ന്‍ നിഗം നായകനായി വന്ന ഭൂതകാലം എന്ന സിനിമയിലൂടെ മലയാളികളെ ഞെട്ടിച്ച സംവിധായകനാണ് രാഹുല്‍ സദാശിവന്‍. ഭൂതകാലത്തിന് ശേഷം രാഹുല്‍ മമ്മൂട്ടിക്കൊപ്പം ഒന്നിച്ചപ്പോള്‍ ഭ്രമയുഗമെന്ന മികച്ച സിനിമയാണ് സംഭവിച്ചത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ 3 അഭിനേതാക്കള്‍ മാത്രമുള്ള സിനിമയായിരുന്നിട്ട് കൂടി സിനിമ മികച്ച വിജയമായി മാറി. ഒപ്പം മമ്മൂട്ടിയുടെ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളില്‍ ഒന്നും സംഭവിച്ചു.
 
നിലവില്‍ ഒടിടിയില്‍ പ്രദര്‍ശനം തുടരുന്ന സിനിമ വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്. ഇതിനിടയില്‍ ഭ്രമയുഗത്തിന് തുടര്‍ച്ചയുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് രാഹുല്‍ സദാശിവന്‍. സില്ലി മോങ്ക് എന്ന യൂട്യൂബ് ചാനലിനോടായിരുന്നു രാഹുലിന്റെ പ്രതികരണം. മമ്മൂട്ടിയ്‌ക്കൊപ്പം മറ്റൊരു സിനിമയുണ്ടാകുമോ എന്ന ചോദ്യത്തിന് ഉറപ്പായും ഒരു സിനിമ കൂടി മമ്മൂട്ടിക്കൊപ്പം ചെയ്യണമെന്നാണ് രാഹുല്‍ മറുപടി നല്‍കിയത്. എപ്പോഴാകും ആ സിനിമ സംഭവിക്കുക എന്നതറിയില്ല. ഭ്രമയുഗത്തിന്റെ സ്വീക്വല്‍,പ്രീക്വല്‍ എന്നതിനെ പറ്റിയൊന്നും ആലോചിട്ടില്ല. എന്നാല്‍ അതിനുള്ള സാധ്യതകളുണ്ട്. നിലവില്‍ ഭ്രമയുഗത്തിന്റെ ഫേസ് കഴിഞ്ഞതായും രാഹുല്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments