Webdunia - Bharat's app for daily news and videos

Install App

‘ഇതു പോലൊരു ഭാര്യയെ ഇവന് കിട്ടേണ്ടതല്ല’- നിറത്തെ കളിയാക്കിയവർക്ക് അറ്റ്‌ലിയുടെ മുഖമടച്ചുള്ള മറുപടി !

എസ് ഹർഷ
ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (11:00 IST)
നിറത്തിന്റെ പേരിൽ ഏറെ അധിക്ഷേപങ്ങളും ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്നയാളാണ് സംവിധായകൻ അറ്റ്ലി. തന്റെ നിറത്തെ വെച്ച് കളിയാക്കിയവർക്ക് മറുപടിയുമായി താരം രംഗത്ത്. വിജയ്-അറ്റ്‌ലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗിലിന്റെ ഓഡിയോ ലോഞ്ചിനിടയിലാണ് അറ്റ്ലി മനസു തുറന്നത്. 
 
ഹിന്ദി, ഇംഗ്ലിഷ് എന്നത് ഭാഷമാത്രമാണ്, അറിവല്ല. അതുപോലെ, കറുപ്പ് വെളുപ്പ് എന്നത് വെറും നിറങ്ങൾ മാത്രമാണെന്ന് അറ്റ്ലി പറഞ്ഞു. ഗ്യാലറിയിലിരുന്ന് ഷാരൂഖ് ഖാനൊപ്പം ഐപിഎല്‍ മത്സരം കാണുന്ന അറ്റ്ലിയുടെ ചിത്രത്തെ ട്രോളിവർക്കുള്ള മറുപടി കൂടെയായിരുന്നു അത്.
 
‘മീമുകളൊക്കെ ഞാനും ശ്രദ്ധിച്ചു. അത് പോസ്റ്റ് ചെയ്തവര്‍ക്ക് നന്ദി. ഒരു കാര്യം പറയാം. എന്നോട്, പ്രത്യേകിച്ച് കറുപ്പു നിറത്തോട് വിരോധമുള്ളവര്‍ ഇതു തന്നെ പറഞ്ഞുകൊണ്ടിരിക്കും. ഇയാളും ഭാര്യയും തമ്മില്‍ ചേരുന്നേയില്ല. ഇയാള്‍ക്ക് ഇങ്ങനെയൊരു ഭാര്യയെ കിട്ടരുതായിരുന്നു. അങ്ങനെയെല്ലാം. എന്നെ ഇഷ്ടമുള്ള ആരാധകര്‍ ദിവസേന നാലഞ്ചു പ്രാവശ്യമായിരിക്കും എന്നെക്കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍ എന്നോട് വിരോധമുളളവര്‍ ദിവസം നൂറു തവണയൊക്കെ എന്നെപ്പറ്റി സംസാരിക്കും. അത് അവര്‍ക്ക് ഇഷ്ടമുള്ളതു കൊണ്ടുമല്ലേ? കറുപ്പും വെള്ളയും തുല്യമാണ്. അത് കേവലം രണ്ടു നിറങ്ങള്‍ മാത്രം.‘- അറ്റ്ലി പറഞ്ഞു.
 
‘തെറി’ക്കും ‘മെര്‍സലി’ലും ശേഷം വിജയ്യും അറ്റ്ലിയും ഒന്നിക്കുന്ന ചിത്രമാണ് ബിഗില്‍. നയന്‍താര നായികയായി എത്തുന്ന ചിത്രം ഒക്ടോബര്‍ 27ന് ദീപാവലി റിലീസായാണ് എത്തുന്നത്. യോഗി ബാബു, ജാക്കി ഷ്രോഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments