Webdunia - Bharat's app for daily news and videos

Install App

റീസൈക്കിൾ ബിന്നിൽ നിന്ന് പോലും കളഞ്ഞയാൾ: മണിക്കുട്ടനെക്കുറിച്ച് ഡിംപൽ ഭാൽ

Webdunia
ശനി, 13 ഓഗസ്റ്റ് 2022 (16:02 IST)
പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ ഷോയായ ബിഗ്ബോസിൻ്റെ മൂന്നാം സീസണിലൂടെ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് ഡിംപൽ ഭാൽ. ഗ്രാൻഡ് ഫിനാലെയിൽ രണ്ടാം റണ്ണറപ്പായതിന് പുറമെ എനർജൈസർ ഓഫ് ദ സീസൺ പുരസ്കാരവും ഡിംപലിനെ തേടിയെത്തിയിരുന്നു. സീസണിൽ സിനിമാതാരം കൂടിയായിരുന്ന മണിക്കുട്ടൻ ആയിരുന്നു ബിഗ്ബോസ് വിജയിയായത്.
 
ബിഗ്ബോസ് ഹൗസിൽ മണിക്കുട്ടനും ഡിംപലും തമ്മിലുള്ള സൗഹൃദം വലിയ ചർച്ചയായിരുന്നു. എന്നാൽ ഷോയ്ക്ക് പുറത്ത് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ മണിക്കുട്ടനുമായുള്ള തൻ്റെ സൗഹൃദത്തെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് ഡിംപൽ. ബിഗ് ബോസ് ഹൗസിലെ സഹമത്സരാർഥികളുമായുള്ള ബന്ധത്തെപറ്റി ചോദ്യത്തിനാണ് ഡിംപൽ മറുപടി പറഞ്ഞത്.
 
ഓ മൈ ഗോഡ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഡിംപൽ മറുപടി നൽകിയത്. നമ്മളെല്ലാവരും ആർട്ടിസ്റ്റുകളാണ് എന്നാൽ ജീവിതത്തിൽ അഭിനയമറിയില്ല. പക്ഷേ ഇയാൾ എന്താണ്, സിനിമയല്ല ജീവിതം, എനിക്ക് ഇങ്ങനെയുള്ള മനുഷ്യരോട് സഹതാപമാണ്. തന്നെ ഫൂളാക്കി ജീവിക്കുന്നതിൽ പ്രശ്നമില്ല. പക്ഷേ മറ്റുള്ളവരോടും അങ്ങനെ ചെയ്യുന്നത് എന്തൊരു മനസാണ്. കമ്പ്യൂട്ടറിൽ നിന്നും ഡിലീറ്റ് ചെയ്യുന്നത് റീസൈക്കിൾ ബിന്നിൽ കിടക്കും. എന്നാൽ ആ റീസൈക്കിൾ ബിന്നിൽ നിന്ന് പോലും ഞാൻ കളഞ്ഞ ആളാണ് മണിക്കുട്ടൻ. ഡിംപൽ ഭാൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments