Webdunia - Bharat's app for daily news and videos

Install App

കടപ്പാടിന്റെ പേരിൽ ഇനി ആരുമായിട്ടും സിനിമ ചെയ്യില്ല: കടുത്ത തീരുമാനവുമായി ദിലീപ്

'കടപ്പാടും പറഞ്ഞ് ഇനിയാരും വരണ്ട' - ശക്തമായ നിലപാടെടുത്ത് ദിലീപ്

Webdunia
തിങ്കള്‍, 22 ജനുവരി 2018 (08:56 IST)
നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപ് തിരക്കിലാണ്. മുരളി ഗോപിയുടെ കമ്മാര സംഭവത്തിലാണ് ദിലീപ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിനുശേഷം പ്രൊഫസർ ഡിങ്കൻ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഷെഢ്യൂളിലേക്ക് ദിലീപ് കടക്കുമെന്നാണ് റിപ്പോർട്ട്.
 
അതേസമയം, ഇനിമുതൽ സംവിധായകരോടോ നിർമാതാക്കളോടോ മറ്റ് നടന്മാരോടോ ഉള്ള കടപ്പാടിന്റെ പേരിൽ ഒരു സിനിമയ്ക്കും ദിലീപ് ഡേറ്റ് നൽകില്ലെന്ന് സൂചന. ദിലീപിന്റെ ഒഫീഷ്യൽ ഫാൻസിന്റെ ഫേസ്ബുക്ക് പേജായ ദിലീപ് ഓൺലൈനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'ദിലീപേട്ടൻ ഇനിമുതൽ ആരുടെയും കടപ്പാടിന്റെ പേരിൽ സിനിമ ചെയ്യാൻ പാടില്ലെന്നാണ് എന്റെ അഭിപ്രായമെന്ന്' കമന്റ് ചെയ്ത വ്യക്തിയ്ക്ക്, 'ഇനി ചെയ്യില്ല' എന്ന് ദിലീപ് ഓൺലൈൻ മറുപടി നൽകുകയായിരുന്നു. 
 
ദിലീപിന്റെ നിലപാട് തന്നെയാകും ദിലീപ് ഓൺലൈൻ വ്യക്തമാക്കിയതെന്നാണ് ഫാൻസ് പറയുന്നത്. ഏതായാലും താരത്തിന്റെ ഫാൻസിന്റേയും ആഗ്രഹം അത് തന്നെയാണ്. മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഗോപിസുന്ദറാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments