Webdunia - Bharat's app for daily news and videos

Install App

ദിലീപിന്റെ 'ഭ.ഭ.ബ' ഒരു മുഴുനീള കോമഡി ചിത്രമാണോ?

ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന 'ഭ.ഭ.ബ'യുടെ ചിത്രീകരണം ജൂലൈ 14 നു ആരംഭിച്ചു

രേണുക വേണു
വ്യാഴം, 18 ജൂലൈ 2024 (09:27 IST)
Dileep Film Bha Bha Ba

ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഭ.ഭ.ബ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കമ്പിത്തിരിയില്‍ നിന്ന് സിഗരറ്റ് കത്തിക്കുന്ന ദിലീപിനെയാണ് പോസ്റ്ററില്‍ കാണുന്നത്. സമീപകാലത്ത് ഇറങ്ങിയ ദിലീപ് ചിത്രങ്ങളുടെ അപ്‌ഡേറ്റുകളില്‍ ഏറ്റവും രസകരമായ ഒന്നാണ് 'ഭ.ഭ.ബ'യുടേത്. ഈ സിനിമ ഒരു മുഴുനീള കോമഡി ചിത്രമാണോ എന്ന സംശയമാണ് ഇപ്പോള്‍ ആരാധകര്‍ക്കുള്ളത്. 
 
ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന 'ഭ.ഭ.ബ'യുടെ ചിത്രീകരണം ജൂലൈ 14 നു ആരംഭിച്ചു. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ദിലീപിനൊപ്പം ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കോമഡിക്ക് അപ്പുറം മാസ് ആക്ഷന്‍ അഡ്വഞ്ചര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന സിനിമ കൂടിയാണ് ഇത്. ദിലീപിന്റെ മാസ് രംഗങ്ങള്‍ അടക്കം ചിത്രത്തിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 
 
സിദ്ധാര്‍ത് ഭരതന്‍, ബാലു വര്‍ഗീസ്, ബൈജു സന്തോഷ്, അശോകന്‍, സലിം കുമാര്‍, ജി.സുരേഷ് കുമാര്‍, ബിജു പപ്പന്‍, ദേവന്‍, വിജയ് മേനോന്‍, നോബി, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്ണ, റെഡിന്‍ കിംഗ് സിലി, കോട്ടയം രമേഷ്, ഷമീര്‍ ഖാന്‍ (പ്രേമലു ഫെയിം), ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, നൂറിന്‍ ഷെരീഫ്, ധനശ്രീ, ലങ്കാ ലഷ്മി എന്നിവര്‍ക്കൊപ്പം പ്രശസ്ത കോറിയോഗ്രാഫര്‍ ശാന്തി കുമാറും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി ഓസ്ട്രേലിയ

മഴ മുന്നറിയിപ്പില്‍ മാറ്റം; നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദിവ്യയെ കൊല്ലാനല്ല തിരുത്താനാണ് പാര്‍ട്ടി നടപടിയെന്ന് എംവി ഗോവിന്ദന്‍

സേവിങ് അക്കൗണ്ടില്‍ ഒരു ദിവസം നിങ്ങള്‍ക്ക് എത്ര രൂപ നിക്ഷേപിക്കാന്‍ സാധിക്കും

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത, 3 ജില്ലകളിൽ തീവ്രമഴ, ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments