Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ ‘രാജമാണിക്യം 2’ നാളെ പ്രഖ്യാപിക്കും ?!

Webdunia
ശനി, 20 ഏപ്രില്‍ 2019 (15:01 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഹിറ്റ് ചിത്രം രാജമാണിക്യത്തിന് രണ്ടാം ഭാഗം വരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ‘രാജമാണിക്യം 2’ ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 21 ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍. രാജമാണിക്യം സംവിധാനം ചെയ്തത് അന്‍‌വര്‍ റഷീദ് ആയിരുന്നു എങ്കില്‍ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് അജയ് വാസുദേവ് ആണെന്നും അറിയുന്നു.
 
ആദ്യഭാഗത്തിന്‍റെ തിരക്കഥ ടി എ ഷാഹിദ് ആയിരുന്നു. എന്നാല്‍ രണ്ടാം ഭാഗം എഴുതുക ഉദയ്കൃഷ്ണ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ഈ സിനിമ നിര്‍മ്മിക്കുന്നതെന്നും സൂചന. പത്മപ്രിയ, റായ്‌ലക്ഷ്മി എന്നിവരായിരിക്കും നായികമാരെന്നും സൂചനയുണ്ട്. റഹ്‌മാന്‍, സലിം‌കുമാര്‍, ഭീമന്‍ രഘു, മനോജ് കെ ജയന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും അഭിനയിക്കുമെന്നാണ് വിവരം.
 
വൈശാഖിന്‍റെ അതേ ഗണത്തില്‍ പെടുത്താം അജയ് വാസുദേവിനെ. വൈശാഖ് ചെയ്യുന്ന അതേ രീതിയിലുള്ള മാസ് മസാല സിനിമകളോടാണ് അജയ് വാസുദേവിനും പ്രിയം. എന്നാല്‍ വമ്പന്‍ വിജയങ്ങളുടെ എണ്ണത്തില്‍ വൈശാഖിന്‍റെയത്ര വരില്ല അജയ്. എന്നാല്‍ രാജമാണിക്യം 2 മലയാളത്തിലെ ഏറ്റവും വലിയ മാസ് സിനിമയാക്കി മാറ്റാനാണ് അജയ് വാസുദേവ് ശ്രമിക്കുന്നതെന്നാണ് സൂചന.
 
2005 നവംബര്‍ മൂന്നിനാണ് രാജമാണിക്യം പ്രദര്‍ശനത്തിനെത്തിയത്. ആദ്യ നാലാഴ്ച കൊണ്ട് അന്ന് രാജമാണിക്യം അഞ്ചുകോടിയോളം രൂപയാണ് വാരിക്കൂട്ടിയത്. ചിത്രത്തിന്‍റെ മൊത്തം കളക്ഷനായി 16 കോടി രൂപ വന്നു എന്നാണ് കണക്ക്. ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക് വച്ച് ഈ 16 കോടിയെ ഒന്ന് കണ്‍‌വര്‍ട്ട് ചെയ്ത് നോക്കൂ. രാജമാണിക്യം 100 കോടി ക്ലബില്‍ ഇടം നേടിയ ചിത്രമാകുമെന്ന് ഉറപ്പ്.
 
ഈ സിനിമയുടെ ചെലവ് എത്രയായിരുന്നു എന്നറിയുമോ? പരസ്യം ചെയ്തതുള്‍പ്പടെ 2.30 കോടി രൂപ മാത്രമായിരുന്നു ചെലവ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ഈ സിനിമ സൃഷ്ടിച്ച തരംഗം വളരെ വലുതായിരുന്നു. തിരുവനന്തപുരം ഭാഷയില്‍ മമ്മൂട്ടി തകര്‍ത്തുവാരിയ ബെല്ലാരി രാജ വീണ്ടും എത്തുന്നു എന്ന പ്രതീക്ഷയില്‍ ഈസ്റ്റര്‍ ദിനത്തിനായി കാത്തിരിക്കുകയാണ് മെഗാസ്റ്റാര്‍ ആരാധകര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments