Webdunia - Bharat's app for daily news and videos

Install App

പണമെല്ലാം ഭര്‍ത്താവിനൊപ്പം ആഘോഷിച്ച് തീര്‍ത്തു, മകനെ നോക്കുന്നത് വിശാലാണ്: ചാര്‍മിള

കടം തന്നവര്‍ വീട്ടിലെത്തി തുടങ്ങി, അഭിനയിച്ചേ മതിയാകു: ചാര്‍മിള

Webdunia
ബുധന്‍, 11 ഏപ്രില്‍ 2018 (12:05 IST)
ഒരുപാട് നല്ല സിനിമകളിലൂടേയും നല്ല കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ചാര്‍മിള. അതോടൊപ്പം, ഒരുപാട് വിവാദങ്ങളിലും താരം ഉള്‍പ്പെട്ടിരുന്നു. ദാമ്പത്യജീവിതം തകര്‍ന്നപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് നടി. 
 
ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന കഷ്ടപ്പാടുകള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ചാര്‍മിള. ‘മലയാളത്തിലും തമിഴിലുമൊക്കെയായി 65 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് പണം കയ്യില്‍ കിട്ടി. എന്നാല്‍ വേണ്ട പോലെ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ പണത്തിനായി ഇപ്പോഴും ഏറെ കഷ്ടപ്പെടുന്നുണ്ട്’- ചാര്‍മിള പറഞ്ഞു.
 
‘ചെറുപ്പകാലത്ത് അഭിനയത്തില്‍ നിന്ന് ഒരുപാട് പണം കയ്യില്‍ വന്നിരുന്നു. അന്ന് അടിച്ചുപൊളിച്ചു നടന്നു. സിനിമയില്‍ നിന്നു സമ്പാദിച്ചതെല്ലാം ഭര്‍ത്താവിനൊപ്പം ആഘോഷിച്ചു തീര്‍ത്തു. വിവാഹമോചനം നടന്നതോടെ പിന്നെ ജീവിക്കാന്‍ വഴിയില്ലാതായി. പണത്തിനായി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഒരുമകനുണ്ട്. അവന്റെ പഠനച്ചെലവ് നോക്കുന്നത് നടന്‍ വിശാലാണ്. തമിഴിലെ താര സംഘടനയായ നടികര്‍ സംഘം അത്യാവശ്യം പണം നല്‍കി സഹായിക്കാറുണ്ട്.
 
പണം പ്രശ്നമായതോടെയാണ് വീണ്ടും അഭിനയിക്കാന്‍ ഇറങ്ങിയത്. ഷൂട്ടിങ് കഴിഞ്ഞ് വീടെത്തുമ്പോഴേയ്ക്കും കടം തന്നവര്‍ എന്നെ തേടിയെത്തുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തനിക്ക് അഭിനയിച്ചേ മതിയാവൂ. - ചാര്‍മിള പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments