Webdunia - Bharat's app for daily news and videos

Install App

സിറോ മലബാര്‍ സഭയുടെ വിമര്‍ശനം ക്ലിക്കായി; 'സ്തുതി'ക്ക് കാഴ്ചക്കാര്‍ കൂടുന്നു

കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ടൈറ്റില്‍ സോംഗ് റിലീസ് ആയത്

Aparna Shaji
ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (09:16 IST)
Bougainvillea - Sthuthi Song

Sthuthi Song Bougainvillea Film: അമല്‍ നീരദിന്റെ 'ബോഗയ്ന്‍വില്ല' എന്ന ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കാസ്റ്റിങ് കൊണ്ട് ചിത്രം സിനിമാ പ്രേമികളെ തുടക്കം മുതല്‍ ആവേശത്തിലാക്കി. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ബോഗയ്ന്‍വില്ല എന്ന ടൈറ്റില്‍ പോലും പലതും ഒളിപ്പിക്കുന്നതായി സോഷ്യല്‍ മീഡിയ കണ്ടെത്തി. ബോഗയ്ന്‍വില്ല എന്ന പേരിലെ '6' എന്ന എഴുത്തും ചുവപ്പ് തീമില്‍ എത്തിയ പോസ്റ്റുകള്‍ക്കും സിനിമാ പ്രേമികള്‍ പല വ്യാഖ്യാനം നല്‍കി.
 
കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ടൈറ്റില്‍ സോംഗ് റിലീസ് ആയത്. 'ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി' എന്ന ഗാനം ഒറ്റ ദിവസം കൊണ്ട് തന്നെ വൈറലാവുകയും ചെയ്തു. 2 മില്യണിലേറെ വ്യൂസ് നേടിയ ഗാനം യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മൂന്നാമതായി തുടരുകയാണ് ഇപ്പോഴും. ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാമുമാണ് ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 
 
ഏതായാലും ഗാനം വൈറലായതിനൊപ്പം വിവാദമാവുകയും ചെയ്ത്. ജ്യോതിര്‍മയി ധരിച്ചിരിക്കുന്ന വേഷവും ബ്ലാക്ക് തീമും ആണ് 'വിശ്വാസികളെ' ചൊടിപ്പിച്ചത്. ഈ ഒരു തീമിനും ഗാനത്തിനും സ്തുതി പാടാന്‍ തങ്ങളെ കിട്ടില്ലെന്ന് സീറോ മലബാര്‍ സഭ അറിയിച്ചു. ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി എന്ന ഗാനം ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ വികലമാക്കുന്നു എന്നായിരുന്നു ഇവരുടെ ആരോപണം. ഗാനം സെന്‍സര്‍ ചെയ്യണമെന്നും വേണ്ടി വന്നാല്‍ സിനിമ തന്നെ സെന്‍സര്‍ ചെയ്യണമെന്നും ആവശ്യമുയരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് മെയില്‍ അയച്ചാണ് സീറോ മലബാര്‍ സഭ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പരാതി നല്‍കി.
 


ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്ന ഗാനങ്ങള്‍ കടുത്ത നിയമങ്ങള്‍ ഉപയോഗിച്ച് തടയണമെന്നും പരാതിയില്‍ പറയുന്നുണ്ട്. ഏതായാലും സഭയുടെ ഉദ്ദേശം നടപ്പായാലും ഇല്ലെങ്കിലും 'സ്തുതി' ഗാനത്തിന് ഈ നടപടി കൊണ്ട് ഒരു ഗുണമുണ്ടായി. സീറോ മലബാര്‍ സഭയുടെ പരാതിക്ക് പിന്നാലെ ഗാനത്തിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉണ്ടായത്. പാട്ട് കൂടുതല്‍ ശ്രദ്ധ നേടുകയും കാഴ്ചക്കാര്‍ വര്‍ധിക്കുകയും ചെയ്തു. ഫ്രീ ആയി പ്രമോഷന്‍ തന്ന സീറോ മലബാര്‍ സഭക്ക് സ്തുതി എന്നാണ് സിനിമാ പ്രേമികള്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

'ജനങ്ങളെ നിര്‍ത്തേണ്ടത് എട്ട് മീറ്റര്‍ അകലെ, തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; ആന എഴുന്നള്ളിപ്പിനു ഹൈക്കോടതിയുടെ 'കൂച്ചുവിലങ്ങ്'

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments