Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഓരോ തവണ കാണുമ്പോഴും പുതിയ എന്തെങ്കിലും കാര്യം ആ ചിത്രത്തിൽ നിന്ന് കിട്ടും: ദിലീഷ് പോത്തൻ ബ്രില്ല്യൻ‌സിനെ പുകഴ്ത്തി ബോളിവുഡ് സംവിധായകര്‍

ഓരോ തവണ കാണുമ്പോഴും പുതിയ എന്തെങ്കിലും കാര്യം ആ ചിത്രത്തിൽ നിന്ന് കിട്ടും: ദിലീഷ് പോത്തൻ ബ്രില്ല്യൻ‌സിനെ പുകഴ്ത്തി ബോളിവുഡ് സംവിധായകര്‍
, വ്യാഴം, 31 ജനുവരി 2019 (18:26 IST)
ദിലീഷ് പോത്തൻ ചിത്രങ്ങൾ എന്നും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് ദിലീഷ് പോത്തൻ ബ്രില്ല്യൻസിൽ മലയാളികൾക്ക് ലഭിച്ച് രണ്ട് ചിത്രങ്ങൾ. റിയലിസ്റ്റ് അവതരണവുമായി എത്തിയ ‘മഹേഷിന്റെ പ്രതികാര’ത്തിന വലിയ സ്വീകരണമാണ് ലഭിച്ചത്. 
 
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലും പ്രേക്ഷകർ ആ സംവിധായക ബ്രില്യൻസ് കണ്ടു. ഈ ചിത്രത്തെ പുകഴ്‌ത്തി നിരവധിപേർ രംഗത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത് ബോളിവുഡ് സംവിധായകൻ സുരേഷ് ത്രിവേണിയുടെയും മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുടേയും വാക്കുകളാണ്.
 
'ഇതിനേക്കാള്‍ മികച്ച ഒരു സിനിമ നിങ്ങള്‍ എന്നെ കാണിക്കൂ. ഓരോ തവണ കാണുമ്പോഴും എന്തെങ്കിലുമൊരു പുതിയ കാര്യം ഞാനിതില്‍ കണ്ടെത്തും. ശരാശരി നിലവാരത്തിലുള്ള ചിത്രങ്ങള്‍ പോലും ആഘോഷിക്കപ്പെടുന്ന കാലത്ത്, ഇത്തരം ചിത്രങ്ങള്‍ വളരെ ഉയരത്തിലാണ് നില്‍ക്കുന്നത്. ഒരു അളവുകോലിനെക്കുറിച്ച് അവ ഓര്‍മപ്പെടുത്തുന്നു' എന്നായിരുന്നു സുരേഷ് ത്രിവേണി ട്വീറ്റ് ചെയ്‌തത്.
 
സുരേഷ് ത്രിവേണിയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ബിജോയ് നമ്പ്യാര്‍ പ്രശംസിച്ചത്. ഈ ചിത്രത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും എത്ര തവണ വേണമെങ്കിലും കാണാനാകുന്ന ഈ ചിത്രം അതിഗംഭീരമാണെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂക്കയുടെ ജീവിത ലക്ഷ്യം തന്നെ ക്യാമറയ്ക്ക് മുന്നിൽ നിന്ന് പെർഫോം ചെയ്യുക എന്നതാണ്: പൃഥ്വിരാജ്