നടക സിനിമാ നടനായ കെ എൽ അന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കമ്മ്യൂണിസ്റ്റ് നാടകങ്ങളിലൂടെയാണ് കെ എൽ ആന്റ്ണി കലാ രംഗത്ത് എത്തുന്നത്. പിന്നീട് കൊച്ചിൻ കലാ കേന്ദ്രമെന്ന നാടക സമിതി രൂപികരിചു.
നിരവധി നാടകങ്ങൾ കൊച്ചിൻ കലാ കേന്ദ്രയിൽനിന്നും പുറത്തിറങ്ങി. അടിയന്തരാവസ്ഥ കാലത്ത് രജൻ സംഭവത്തിൽ അന്റണി രചിച്ച ‘ഇരുട്ടറ‘ എന്ന നാടകം വലിയ വിവാദമായിരുന്നു. നിരവധി പുസതകങ്ങളും കെ എൽ ആന്റണി രചിച്ചിട്ടുണ്ട്. സ്വന്തം നാടക സമിതിയിൽ അഭിനയിക്കാനെത്തിയ ലീനയെയാണ് ആന്റണി ജിവിത സഖിയാക്കിയത്.
2013ൽ അമ്മയും തൊമ്മനും എന്ന നാടകത്തിൽ ഏറെ കാലത്തിന് ശേഷം ഇരുവരും വേഷമിട്ടിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ വിൻസന്റ് ഭാവന എന്ന കഥാപാത്രത്തിലൂടെയാണ് ആന്റണി മലയാള സിനിമാ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്, പിന്നീട് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആകാശ മിഠായി എന്നി ചിത്രങ്ങളിലും അഭിനയിച്ചു.