Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഴയ എപ്പിസോഡ് കണ്ടാല്‍ പ്രശ്‌നമാണ്,സിനിമയൊക്കെ ചെയ്ത് സന്തോഷത്തോടെ ഇരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സാഗര്‍ സൂര്യ

പഴയ എപ്പിസോഡ് കണ്ടാല്‍ പ്രശ്‌നമാണ്,സിനിമയൊക്കെ ചെയ്ത് സന്തോഷത്തോടെ ഇരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സാഗര്‍ സൂര്യ

കെ ആര്‍ അനൂപ്

, വെള്ളി, 30 ജൂണ്‍ 2023 (15:21 IST)
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലേക്ക് അമ്മയുടെ ആഗ്രഹപ്രകാരമാണ് സാഗര്‍ സൂര്യ എത്തിയത്.എന്നാല്‍ ബിഗ് ബോസ് കഴിഞ്ഞാല്‍ തനിക്ക് മുന്നിലുള്ളത് ഒരു സിനിമയാണെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
 
 സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയിട്ടുണ്ട് സാഗര്‍. തമിഴ് സിനിമയാണ് സാഗര്‍ സൂര്യ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്. നടന്‍ യോഗി ബാബുവിന്റെ ഡേറ്റ് കിട്ടിയിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്ന് ഇറങ്ങി കഴിഞ്ഞാല്‍ ആദ്യം ചെയ്യാന്‍ പോകുന്ന കാര്യവും ഇതുതന്നെയാണെന്ന് പറഞ്ഞ സാഗര്‍ ആ ജോലികള്‍ തുടങ്ങിക്കഴിഞ്ഞു.
 
പടം ഉണ്ട് അതിന്റെ വിവരങ്ങള്‍ അറിയിക്കാമെന്നാണ് ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുവാന്‍ പോകുന്നതിനു മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു.പഴയ എപ്പിസോഡുകള്‍ കാണുന്നില്ലെന്നും എപ്പിസോഡ് കണ്ടാല്‍ പ്രശ്‌നമാണ് ഞാന്‍ സിനിമയൊക്കെ ചെയ്ത് സന്തോഷത്തോടെ ഇരിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും സാഗര്‍ പറഞ്ഞു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഗ് ബോസ് അഞ്ചാം സീസണിലെ വിജയി ആരായിരിക്കും ? മനസ്സിലുള്ള ആളെ പറയാതെ സാഗര്‍ സൂര്യ