Webdunia - Bharat's app for daily news and videos

Install App

ദൃശ്യം സിനിമയില്‍ പോലും അന്‍സിബ ഇത്രയും അഭിനയിച്ചിട്ടില്ലെന്ന് ബിഗ് ബോസ് പ്രേക്ഷകര്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 26 മാര്‍ച്ച് 2024 (09:03 IST)
ansiba
കഴിഞ്ഞദിവസമാണ് വലിയ നാടകീയ രംഗങ്ങള്‍ ബിഗ് ബോസ് ഷോയില്‍ അരങ്ങേറിയത്. റോക്കിയും സിജോയും പരസ്പരം കൊമ്പുകോര്‍ക്കുകയും സിജോയുടെ മുഖത്ത് റോക്കി കൈ കൊണ്ടിടിക്കുകയും ചെയ്തു. പിന്നാലെ റോക്കിയേ ബിഗ് ബോസ് ഷോയില്‍നിന്ന് പുറത്താക്കുകയായിരുന്നു. റോക്കി ഇടിക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ല. തുടക്കത്തില്‍ ഇരുവരും പരസ്പരം അടുത്തപ്പോള്‍ മറ്റു മത്സരാര്‍ത്ഥികള്‍ ഇവരെ പിടിച്ചു മാറ്റിയിരുന്നു. എന്നാല്‍ വീണ്ടും ഇരുവരും കൊമ്പുകോര്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളു. പെട്ടെന്നാണ് സിജോയുടെ മുഖത്ത് റോക്കി ഇടിച്ചത്. ഇത് എല്ലാവരിലും അത്ഭുതം സൃഷ്ടിച്ചു. റോക്കിയെ പുറത്താക്കിയതറിഞ്ഞ് ഋഷിയും അന്‍സിബയും പൊട്ടിക്കരയുകയായിരുന്നു. എന്നാല്‍ അന്‍സിബയുടെ കരച്ചില്‍ അഭിനയമാണോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്. മത്സരാര്‍ത്ഥികളുടെ പുറത്തുപോകലിന് പിന്നില്‍ അന്‍സിബയുടെ ബുദ്ധി ഉണ്ടെന്നും ഫാന്‍സ് ഉണ്ടെന്ന് മനസ്സിലാക്കിയതിനു ശേഷമാണ് റോക്കിയുടെ വിടവാങ്ങലില്‍ അന്‍സിബ കരച്ചില്‍ നാടകം നടത്തിയതെന്നും ഒരു വിഭാഗം പ്രേക്ഷകര്‍ പറയുന്നു.
 
അതേസമയം റോക്കിയുടെ ഉറ്റ സുഹൃത്തുക്കളായ ഋഷിയും അന്‍സിബയും എന്തുകൊണ്ടാണ് സംഘര്‍ഷം നടക്കുമ്പോള്‍ ഇവരെ പിടിച്ചു മാറ്റാത്തതെന്നും പ്രേക്ഷകര്‍ ചോദിക്കുന്നു. കരയുമ്പോള്‍ അന്‍സിബയ്ക്ക് കണ്ണീര്‍ വരാത്തത് എന്തുകഷ്ടമാണെന്നും എന്ന് ചിലര്‍ പരിഹസിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വനിതാ ഡോക്ടര്‍മാരെ രാത്രി ഷിഫ്റ്റില്‍ നിയമിക്കരുതെന്ന് ഉത്തരവിറക്കി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നു പരാതി: 40 കാരൻ അറസ്റ്റിൽ

ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി

വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം : 57 കാരൻ അറസ്റ്റിൽ

ഓണം കഴിഞ്ഞു അന്യസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്കായി 23 വരെ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ്

അടുത്ത ലേഖനം
Show comments