Webdunia - Bharat's app for daily news and videos

Install App

'രോഗികളുടെ ജീവൻ അപകടപ്പെടുത്താൻ സാധിക്കില്ല' - വീണ്ടും നഴ്‌സായി ജോലിയിൽ പ്രവേശിക്കില്ലെന്ന് ബിഗ്‌ബോസ് താരം ജൂലി

അനു മുരളി
ബുധന്‍, 1 ഏപ്രില്‍ 2020 (18:54 IST)
ബിഗ്ബോസിലൂടെ ശ്രദ്ധേയയായ താരമാണ് മരിയ ജൂലിയാന. ബിഗ്ബോസിലേക്ക് വരുന്നതിനു മുൻപ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു താരം. വീണ്ടും നഴ്സിങ് ജോലിയിലേക്ക് പ്രവേശിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.  രോഗികളുടെ ജീവൻ അപകടപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല എന്നാണ് ഒരു ആരാധകന്റെ ചോദ്യത്തിന് ജൂലി മറുപടി കൊടുത്തിരിക്കുന്നത്.
 
”എല്ലാവരും എന്നോട് ഇത് ചോദിക്കുന്നു… ഞാൻ ഇപ്പോൾ അഭിനയം മാത്രമാണ് നോക്കുന്നത്.  പൂർണ്ണമായ അർപ്പണബോധവും കഠിനാധ്വാനവും ആവശ്യമുള്ള ഒരു വിശുദ്ധ ജോലിയാണ് നഴ്‌സിംഗ്…മറ്റ് ഫ്രീലാൻസ് ജോലികൾ പോലെ നഴ്‌സിംഗ് ചെയ്യാനാകില്ല…രണ്ട് ജോലികൾ ഒരേ സമയം കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്…ഷൂട്ടിംഗിന് പോകുന്നത് ജോലിക്ക് എത്തുന്നത് വൈകിപ്പിക്കുകയും രോഗികൾ കാത്തിരിക്കേണ്ടയും വരും. രോഗികളുടെ ജീവൻ അപകടപ്പെടുത്താൻ എനിക്ക് സാധിക്കില്ല…” എന്നാണ് ജൂലി കുറിച്ചിരിക്കുന്നത്.
 
തമിഴ്‌നാട്ടിലെ ജല്ലിക്കെട്ട് വിവാദത്തിൽ പ്രതികരിച്ചാണ് ജൂലി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഇതിനുശേഷമാണ് ജൂലി ബിഗ്ബോസിലേക്ക് എത്തിയത്. ‘അനിത എംബിബിഎസ്’, ‘അമ്മൻ തായെ’ എന്നീ സിനിമകളാണ് ജൂലിയുടെതായി ഒരുങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments