Webdunia - Bharat's app for daily news and videos

Install App

റീമേക്കുകളോട് താൽപ്പര്യമില്ലെന്ന് ഭാവന, അപ്പോൾ 96 സംഭവിക്കില്ലേ?

Webdunia
ബുധന്‍, 12 ഡിസം‌ബര്‍ 2018 (08:17 IST)
തമിഴിലെ എക്കാലത്തെയും വലിയ റൊമാന്റിക് ഹിറ്റുകളിലൊന്നായ 96 കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ട് വന്നിരുന്നു. 99 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായികാ കഥാപാത്രമായ ജാനുവിനെ അവതരിപ്പിക്കുന്നത് ഭാവനയാണ്. യുവസൂപ്പർതാരം ഗണേഷ് ആണ് റാം ആകുന്നത്.
 
പ്രീതം ഗബ്ബി സംവിധാനം ചെയ്യുന്ന ചിത്രം 2019 മാർച്ചിൽ പ്രദർശനത്തിനെത്തും. മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച തമിഴ് ചിത്രമാണ് 96. ഇത് കന്നഡയിലേക്കെത്തുമ്പോൾ 99 എന്നാണ് പേരിട്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ റീമേക്കുകളോട് എനിക്ക് അത്ര താത്പര്യമില്ലെന്ന് ഭാവന പറയുന്നു.
 
പ്രേക്ഷകര്‍ മുമ്പ് കണ്ട ഒരു ജനപ്രിയ ചിത്രം റീമേക്ക് ചെയ്യുന്നതിന്റെ യുക്തി എനിക്ക് മനസിലാകാറില്ല. പക്ഷെ 96ന്റെ കാര്യത്തില്‍ മറിച്ചാണ് സംഭവിച്ചത്. ഇതിന്റെ കഥ മനോഹരമാണ്. അത്രയധികം ഈ സിനിമ എനിക്ക് ഇഷ്ടമായി. 18-20 ദിവസത്തെ ഡേറ്റ് കൊടുത്താല്‍ മതി അവർക്കെന്നും ഭാവന തുറന്നു പറയുന്നു.
 
വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ഭാവനയ്ക്ക് ഇത് വലിയ തിരിച്ചുവരവാണ്. തൃഷ അനശ്വരമാക്കിയ ജാനുവിലൂടെ കന്നഡയിൽ ഭാവന വീണ്ടും തരംഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments