Webdunia - Bharat's app for daily news and videos

Install App

ദിലീപിന്റെ ബാലന്‍ വക്കീല്‍ പണികൊടുത്തു; നിവിന്‍ പോളിക്കെതിരെ രൂക്ഷവിമര്‍ശനം - ടൊവിനോയും കുടുങ്ങി

ദിലീപിന്റെ ബാലന്‍ വക്കീല്‍ പണികൊടുത്തു; നിവിന്‍ പോളിക്കെതിരെ രൂക്ഷവിമര്‍ശനം - ടൊവിനോയും കുടുങ്ങി

Webdunia
ഞായര്‍, 30 ഡിസം‌ബര്‍ 2018 (11:38 IST)
ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍‘ എന്ന ചിത്രത്തിന്റെ ടീസര്‍ പങ്കുവച്ച നടന്‍ നിവിന്‍ പോളിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം.

നിവിന് പുറമെ ടീസര്‍ ഷെയര്‍ ചെയ്‌ത സണ്ണി വെയ്ന്‍, ടൊവിനോ തോമസ് എന്നിവരുടെ പോസ്‌റ്റിന് നേരെയും വിമര്‍ശനങ്ങള്‍ ശക്തമാണ്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ഒരു കുറ്റവാളിയുടെ സിനിമയെ പ്രോത്സാഹിപ്പിച്ച നിങ്ങളെ കുറിച്ചോര്‍ത്ത് പുച്ഛം തോന്നുന്നു എന്നാണ് ഭൂരിഭാഗം പേരുടെയും കമന്റുകള്‍.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലോ മറ്റു പ്രധാന വിഷയങ്ങളിലോ ഇന്നേവരെ പ്രതികരിക്കാതെ മൗനം പാലിച്ചവര്‍ ഇപ്പോള്‍ കുറ്റാരോപിതനായ ഒരു താരത്തെ പിന്തുണയ്‌ക്കുന്ന പ്രവണത ശരിയാണോ എന്നും ചോദ്യം ശക്തമാണ്. അതേസമയം, ദിലീപ് കുറ്റവാളിയെന്ന് തെളിയാത്ത സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ പാടില്ലെന്ന കമന്റുകളുമുമുണ്ട്.

‘കോടതി സമക്ഷം ബാലന്‍ വക്കീലി’ന്റെ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തില്‍ വിക്കുള്ള അഭിഭാഷകനായിട്ടാണ് ദിലീപ് എത്തുന്നത്. പാസഞ്ചര്‍ എന്ന സിനിമയ്‌ക്ക്   ശേഷം ദിലീപ് വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണിത്.

മോഹന്‍‌ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments