Webdunia - Bharat's app for daily news and videos

Install App

അച്ഛന്‍ മലയാളി, അമ്മ നേപ്പാളി ഞാന്‍ എരപ്പാളി; സ്വയം ട്രോളി അർച്ചന സുശീലൻ

അനു മുരളി
ശനി, 25 ഏപ്രില്‍ 2020 (14:14 IST)
സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അർച്ചന സുശീലൻ. താരം ബിഗ് ബോസിന്റെ ആദ്യ സീസണിലും പങ്കെടുത്തിരുന്നു. അമ്പതിലധികം ദിവസങ്ങള്‍ ഷോയില്‍ നിന്ന ശേഷമാണ് നടി പുറത്തായത്. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ടിക് ടോക്കുമായി സജീവമാകാറുളള താരമാണ് അര്‍ച്ചന. അര്‍ച്ചനയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറി.
 
അമ്മയെ അടുത്ത് ഇരുത്തി തന്റെ ബിഗ് ബോസ് വീഡിയോയ്ക്ക് ടിക്ക് ടോക്കുമായി എത്തിയിരിക്കുകയാണ് താരം. ഷോയുടെ തുടക്കത്തിൽ അർച്ചനയോട് "രണ്ട് രാജ്യങ്ങള്‍ തമ്മിലുളള സ്‌നേഹ ബന്ധം കൊണ്ടുണ്ടായ ആളാണ് ഇത്... ആത്മബന്ധത്തിന്റെ സാക്ഷാത്കാരമാണ് ഈ മുന്നില്‍ നില്‍ക്കുന്നത്. ആരാണ് മലയാളി? എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി അച്ഛന്‍ മലയാളി, അമ്മ നേപ്പാളി ഞാന്‍ എരപ്പാളി എന്നാണ് വീഡിയോയില്‍ അര്‍ച്ചന പറയുന്നത്. ഇത് തന്നെ ഒരിക്കൽ കൂടി അനുകരിച്ചിരിക്കുകയാണ് അർച്ചന. 
 
അര്‍ച്ചനയുടെ അച്ഛന്‍ സുശീലന്‍ കൊല്ലം കാരനാണ്. അമ്മയുടെ നാട് കാഠ്മണ്ഡുവും. രണ്ട് സഹോദരങ്ങളുണ്ട് നടിക്ക്. രോഹിത് സുശീലനും കല്പന സുശീലനും. മനോജ് യാദവാണ് അര്‍ച്ചനയുടെ ഭര്‍ത്താവ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments