Webdunia - Bharat's app for daily news and videos

Install App

'മഹാ ബോറെന്ന് കമന്റ്' - കിടിലൻ മറുപടി നൽകി അനുശ്രീ

അനു മുരളി
ചൊവ്വ, 21 ഏപ്രില്‍ 2020 (11:46 IST)
ലോക്ഡൗണ്‍ സമയത്ത് വീട്ടിൽ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങല്‍ പങ്കുവെച്ച അനുശ്രീയ്ക്ക് നേരെ സദാചാര ആങ്ങളമാർ വാളെടുത്ത് തുടങ്ങിയിരുന്നു. അനുശ്രീ സാരി മാത്രം ഉടുത്താൽ മതിയെന്ന് ചിലർ കമന്റിൽ നിർദ്ദേശിച്ചു. നാടൻ വേഷങ്ങൾ ധരിച്ചാൽ മതിയെന്നായിരുന്നു ബഹുഭൂരിപക്ഷവും പറഞ്ഞത്. അത്തരക്കാർക്ക് മറുപടിയുമായി അനുശ്രീ തന്നെ രംഗത്ത്.
 
ഈ വസ്ത്രം മഹാ ബോറാണെന്നായിരുന്നു ഒരു യുവതി കമന്റ് ചെയ്തു. അതിനു അനുശ്രീ നൽകിയ മറുപടി താങ്കൾ നല്ല വസ്ത്രം ധരിച്ചോളൂ എന്നായിരുന്നു. ഇതോടെ യുവതി ഇങ്ങനെ മറുപടി നൽകി, 'ചേച്ചി നിങ്ങളെ ഇങ്ങനെയുള്ള വസ്ത്രത്തിൽ കണ്ടിട്ടില്ല അതുകൊണ്ടു പറഞ്ഞതാ. ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷേ ഇങ്ങനെ കണ്ടപ്പോൾ ഇഷ്ടമായില്ല.’  
 
യുവതിക്ക് വീണ്ടും മറുപടിയുമായി അനുശ്രീയെത്തി, ‘എപ്പോഴും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാൽ മാത്രം പറ്റില്ലല്ലോ. ഞാൻ ചെയ്ത കഥാപാത്രങ്ങൾ കാരണം നിങ്ങൾക്ക് അങ്ങനെ തോന്നുന്നതാ. പക്ഷേ എപ്പോഴും അങ്ങനെ പറ്റില്ല. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്' എന്നായിരുന്നു അനുശ്രീയുടെ മറുപടി. ഏതായാലും അനുശ്രീയെ പിന്തുണച്ചും വിമർശിച്ചും നിരവധിയാളുകളാണ് രംഗത്തുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments