Webdunia - Bharat's app for daily news and videos

Install App

അജിത്തിനൊപ്പം കാണുമ്പോള്‍ പല തരത്തിലുള്ള സംസാരം ഉണ്ടായേക്കാം; മൂന്ന് മാസത്തിനു ശേഷം വിവാഹം കഴിഞ്ഞ കാര്യം വെളിപ്പെടുത്തി അഞ്ജലി നായര്‍, രണ്ടാം വിവാഹം മറച്ചുവയ്ക്കാനുള്ള കാരണം ഇതാണ്

Webdunia
ശനി, 19 ഫെബ്രുവരി 2022 (11:09 IST)
നവംബറില്‍ വിവാഹിതയായിരുന്നെങ്കിലും വാര്‍ത്ത പുറത്തുവിടാതിരുന്നത് മകള്‍ക്ക് ചീത്തപ്പേര് ഉണ്ടാകരുതെന്ന് കരുതിയെന്ന് നടി അഞ്ജലി നായര്‍. സഹസംവിധായകനായ അജിത് രാജുവിനെയാണ് അഞ്ജലി വിവാഹം ചെയ്തത്. വിവാഹ വിശേഷങ്ങള്‍ കൊട്ടിഘോഷിക്കാനോ, ഉല്‍സവമാക്കാനോ താത്പര്യമുണ്ടായിരുന്നില്ല. തങ്ങളെ ഒന്നിച്ചു കാണുമ്പോള്‍ മറ്റൊരു രീതിയിലുള്ള സംസാരമുണ്ടാകരുതല്ലോ എന്നു ചിന്തിച്ചപ്പോഴാണ് വിവാഹിതരായ സന്തോഷം പങ്കിടാന്‍ തീരുമാനിച്ചത്. ഒന്നിച്ച് മുന്നോട്ട് പോകാനാകും എന്ന തോന്നിയപ്പോഴാണ് വീട്ടുകാരുമായി സംസാരിച്ച് വിവാഹിതരായതെന്നും അഞ്ജലി പറഞ്ഞു.
 
അഞ്ജലി നായരുടെ വിവാഹം കഴിഞ്ഞ് ഏകദേശം മൂന്ന് മാസത്തിനു ശേഷമാണ് ഇക്കാര്യം ആരാധകര്‍ അറിയുന്നത്. നവംബര്‍ 21 നാണ് യഥാര്‍ഥത്തില്‍ വിവാഹം കഴിഞ്ഞത്. അജിത് രാജു സോഷ്യല്‍ മീഡിയയില്‍ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തതോടെയാണ് കാര്യം ആരാധകര്‍ അറിഞ്ഞത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇരുവരുടേയും രണ്ടാം വിവാഹമാണ് ഇത്.
 
തെന്നിന്ത്യയില്‍ വിവിധ ഭാഷകളിലായി 125-ഓളം സിനിമകളില്‍ അഞ്ജലി അഭിനയിച്ചു. സംവിധായകന്‍ അനീഷ് ഉപാസനയെയാണ് അഞ്ജലി ആദ്യം വിവാഹം കഴിച്ചത്. 2011 ലായിരുന്നു ഈ വിവാഹം. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. 2016 ല്‍ ഇരുവരും ബന്ധം വേര്‍പ്പെടുത്തി. അജിത് രാജുവും ആദ്യ വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തിയാണ് അഞ്ജലിയെ വിവാഹം കഴിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments