Webdunia - Bharat's app for daily news and videos

Install App

അമല പോൾ വിവാഹിതയായി? ചിത്രങ്ങൾ വൈറൽ

അനു മുരളി
വെള്ളി, 20 മാര്‍ച്ച് 2020 (17:31 IST)
നടി അമല പോൾ വിവാഹിതയായതായി റിപ്പോർട്ട്. മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്നിന്ദര്‍ സിംഗാണ് വരന്‍. ഭവ്നിന്ദര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ''ത്രോബാക്ക്'' എന്ന ഹാഷ്ടാഗോടെയാണ് ഭവ്‌നിന്ദര്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് കുറച്ച് നാളുകൾ ആയെന്നും ആരാധകർ കണ്ടെത്തിയിരിക്കുകയാണു.
 
നിരവധി പേര്‍ ദമ്പതികള്‍ക്ക് ആശംസകളും നേര്‍ന്നിട്ടുണ്ട്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളില്‍ കാണുന്നത്. തന്റെ ജീവിതത്തിലെ കൂട്ടുകാരനെ കുറിച്ച് ഈ അടുത്ത കാലങ്ങളിൽ അമല ചില അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിരുന്നു. 
 
അമലയുടെ രണ്ടാം വിവാഹമാണിത് . 2014 ജൂണ്‍ 12നായിരുന്നു മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിൽ അമലയും തമിഴ് സംവിധായകൻ വിജയും വിവാഹിതരായത്. എന്നാൽ, വിവാഹിതരായി ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ ഇരുവരും വിവാഹമോചന ഹർജി സമർപ്പിക്കുകയും 2017 ഫെബ്രുവരിൽ വിവാഹമോചനം നേടുകയും ചെയ്തിരുന്നു. ശേഷം കഴിഞ്ഞ ജൂലൈയിൽ വിജയും പുനർവിവാഹം ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments