Webdunia - Bharat's app for daily news and videos

Install App

അർധനഗ്ന രംഗങ്ങൾ ഷൂട്ട് ചെയ്തപ്പോൾ സെറ്റിൽ 15 പേർ മാത്രം, അവർ എന്റെ ഭർത്താക്കന്മാർ ആണെന്ന് തോന്നിപ്പോയി: അമല പോൾ

Webdunia
ഞായര്‍, 7 ജൂലൈ 2019 (15:22 IST)
താൻ പ്രതീക്ഷിച്ച രീതിയിലുള്ള കഥാപാത്രങ്ങളോ സിനിമകളോ ലഭിക്കാതായപ്പോൽ അഭിനയം നിർത്താമെന്ന് തീരുമാനിച്ച സമയത്താണ് സംവിധായകൻ രത്നകുമാർ തന്നെ ആടൈയ്ക്കായി സമീപിക്കുന്നതെന്ന് നടി അമല പോൾ. സത്യത്തില്‍ തിരക്കഥ വായിച്ചപ്പോള്‍ താൻ ഞെട്ടിപ്പോയെന്ന് അമല പറയുന്നു.
 
‘സംവിധായകന്‍ രത്‌നകുമാര്‍ എന്നോട് കഥ പറഞ്ഞപ്പോള്‍ അത് സത്യത്തില്‍ അദ്ദേഹം എഴുതിയതാണെന്ന് പോലും ഞാന്‍ വിശ്വസിച്ചില്ല. ഇത് ഏതെങ്കിലും ഇംഗ്ലീഷ് സിനിമയുടെ റീമേക്ക് ആകുമെന്നാണ് കരുതിയത്. - അമല പറയുന്നു.
 
ആടൈയുടെ ട്രെയിലര്‍/ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ചടങ്ങില്‍ അണിയറ പ്രവര്‍ത്തകരെക്കുറിച്ച് അമല പോള്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. തനിക്ക് ചിത്രീകരണം സമയം സെറ്റില്‍ പതിനഞ്ച് ഭര്‍ത്താക്കന്മാരുണ്ടെന്ന് തോന്നിപ്പോയി എന്നായിരുന്നു നടി പറഞ്ഞത്. അർധനഗ്ന രംഗങ്ങൾ ചിത്രീകരിച്ചപ്പോൾ സെറ്റിൽ 15 പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. 
 
ആ രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയം താന്‍ സുരക്ഷിതയായിരുന്നുവെന്നും പതിനഞ്ച് പേര്‍ ചുറ്റും നില്‍ക്കുമ്പോള്‍ താന്‍ പാന്ത്രാലി ആണെന്ന് തോന്നിപ്പോയെന്നും നടി പറഞ്ഞു. മഹാഭാരതത്തിലെ പാഞ്ചാലിയെ ഉദാഹരണമായി പറഞ്ഞുകൊണ്ടാണ് നടി ഇത് വിശദീകരിച്ചത്.
 
സിനിമയുടെ രണ്ടാം പകുതിയിലാണ് അര്‍ദ്ധ നഗ്ന രംഗങ്ങള്‍ വരുന്നതെന്നും ആദ്യ ദിവസം ഇത് ഷൂട്ട് ചെയ്യുമ്പോള്‍ കുറച്ച് ടെന്‍ഷനുണ്ടായിരുന്നുവെന്നും നടി പറയുന്നു. നല്ല ബോള്‍ഡായി നിന്ന് സിനിമ ചെയ്യാമെന്ന് വിചാരിച്ചാലും അത്തരം രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയമാണ് ടെന്‍ഷന്‍ കൂടുക. ആ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് മുന്‍പായി സംവിധായകനോട് ഷൂട്ടിംഗില്‍ പങ്കെടുക്കുന്നവരെക്കുറിച്ചും എല്ലാ സേഫ് അല്ലെയേന്നും തിരക്കിയിരുന്നു. എല്ലാം ഒകെ ആയ ശേഷമാണ്‌ കാരവാനില്‍ നിന്ന് ഇറങ്ങി സെറ്റിലേക്ക് വന്നത്.
 
ക്രൈം ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണ് ആടൈ.അമല പോളിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് ഈ സിനിമയിലെ കഥാപാത്രമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രത്നകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രമായാണ് അമല എത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments