Webdunia - Bharat's app for daily news and videos

Install App

നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ കണ്ടാല്‍ മതി, ഞാന്‍ വീഴുമ്പോള്‍ ചിരിച്ച മുഖങ്ങളൊന്നും മറക്കില്ല; വൈകാരിക കുറിപ്പുമായി അല്‍ഫോണ്‍സ് പുത്രന്‍

ഇതെല്ലാം തന്നെ മാനസികമായി വിഷമിപ്പിച്ചെന്ന് പരോക്ഷമായി പറയുകയാണ് അല്‍ഫോണ്‍സ് പുത്രന്‍

Webdunia
തിങ്കള്‍, 23 ജനുവരി 2023 (12:05 IST)
സോഷ്യല്‍ മീഡിയയിലെ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗോള്‍ഡ് തിയറ്ററുകളിലെത്തിയ ശേഷം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയും ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതെല്ലാം തന്നെ മാനസികമായി വിഷമിപ്പിച്ചെന്ന് പരോക്ഷമായി പറയുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. ഇഷ്ടമുണ്ടെങ്കില്‍ തന്റെ സിനിമകള്‍ കണ്ടാല്‍ മതിയെന്നും താന്‍ വീഴുമ്പോള്‍ ചിരിച്ച മുഖങ്ങളൊന്നും മറക്കില്ലെന്നും അല്‍ഫോണ്‍സ് കുറിച്ചു. 
 
' നിങ്ങള്‍ എന്നെ ട്രോളുകളോ നിങ്ങളുടെ സംതൃപ്തിക്ക് വേണ്ടി എന്നെ കുറിച്ചും എന്റെ ഗോള്‍ഡ് സിനിമയെ കുറിച്ചും മോശം പറയുകയും ചെയ്താല്‍ അത് നിങ്ങള്‍ക്ക് നല്ലതായിരിക്കും, എനിക്ക് നല്ലതല്ല. ഇന്റര്‍നെറ്റില്‍ മുഖം കാണിക്കാതെ ഞാനിതിനെതിരെയെല്ലാം പ്രതിഷേധിക്കുന്നു. ഞാന്‍ നിങ്ങളുടെ അടിമയല്ല. എന്നെ പൊതുമധ്യത്തില്‍ കളിയാക്കാനോ അപഹാസ്യനാക്കാനോ ഉള്ള അവകാശമൊന്നും നിങ്ങള്‍ക്ക് നല്‍കിയിട്ടില്ല. നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ എന്റെ സിനിമകള്‍ കണ്ടാല്‍ മതി,' 
 
' എന്റെ പേജിലേക്ക് വന്ന് നിങ്ങളുടെ ദേഷ്യം ഇവിടെ പ്രകടമാക്കരുത്. നിങ്ങള്‍ അങ്ങനെ ചെയ്താല്‍ ഞാന്‍ ഇവിടെ നിന്ന് അപ്രത്യക്ഷനാകും. ഞാന്‍ മുന്‍പത്തെ പോലെയല്ല. ഞാന്‍ എന്നോട് തന്നെ ആദ്യം സത്യസന്ധനായിരിക്കും. പിന്നീട് എന്റെ പങ്കാളിയോടും കുട്ടികളോടും പിന്നെ എന്റെ ആത്മാര്‍ഥമായി ഇഷ്ടപ്പെടുന്നവരോടും ഞാന്‍ വീഴുമ്പോള്‍ എന്നെ പിടിച്ചുനിര്‍ത്തുന്നവരോടും. ഞാന്‍ വീഴുമ്പോഴുള്ള നിങ്ങളുടെ മുഖത്തെ ചിരി ഞാന്‍ ഒരിക്കലും മറക്കില്ല. മനപ്പൂര്‍വ്വം ആരും വീഴുന്നില്ല. അത് സംഭവിച്ചു പോകുന്നതാണ്,' അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അറിയിപ്പ്: മലപ്പുറം ജില്ലയിലെ ഈ മണ്ഡലങ്ങളില്‍ 13 ന് പൊതു അവധി

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അടുത്ത ലേഖനം
Show comments