Webdunia - Bharat's app for daily news and videos

Install App

ശ്രീകുമാർ മേനോന്റെ തന്ത്രപരമായ നീക്കം ഏറ്റു? വീണത് വിദ്യയാക്കി ഒടിയൻ മാജിക്!

ശ്രീകുമാർ മേനോന്റെ തന്ത്രപരമായ നീക്കം ഏറ്റു? വീണത് വിദ്യയാക്കി ഒടിയൻ മാജിക്!

Webdunia
വ്യാഴം, 20 ഡിസം‌ബര്‍ 2018 (17:59 IST)
വീണത് വിദ്യയാക്കി ഒടിയൻ മാജിക് തുടരുന്നു. നെഗറ്റീവ് റിവ്യൂകളിൽ ഒടിയൻ എന്ന സിനിമയെ കൊല്ലരുത് എന്ന് പറയുന്ന പ്രേക്ഷകരാണ് ഇപ്പോൾ കൂടുതലായും രംഗത്തുള്ളത്. എന്നാൽ ഇവിടെയാണ് ശ്രീകുമാർ മേനോന്റെ ബിസിനസ്സ് ടാക്‌ടിക്‌സ് പ്രവർത്തിച്ചിരിക്കുന്നത്.
 
മഹത്തായ സംഭവങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് തിയേറ്ററുകളിലേക്കെത്തിയ ആളുകൾക്ക് പക്ഷേ കിട്ടേണ്ടതൊന്നും കിട്ടിയില്ല. ട്രെയിലറും ടീസറുമൊക്കെ കൊഴുപ്പിച്ച് തന്ത്രപരമായി നീങ്ങിയ ശ്രീകുമാർ മേനോൻ ശരിക്കും കളി പഠിച്ച് ഇറങ്ങിയതുതന്നെയാണ് എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. 
 
നെഗറ്റീവ് റിവ്യൂകൾ വരുമ്പോൾ എന്താണ് ചിത്രത്തിലെന്നറിയാനുള്ള അകാംക്ഷ ആളുകൾക്ക് പൊതുവേ ഉണ്ടാകും. ഒന്നും പ്രതീക്ഷിച്ച് പോകാത്ത പ്രേക്ഷകർക്ക് സിനിമ എന്തൊക്കെയോ ആയി മാറിയതും അതുകൊണ്ടുതന്നെയാണ്. പ്രതീക്ഷയുടെ അമിത ഭാരം ഇറക്കിവെച്ച് കാണുന്നവരാണ് ഇവിടെ യഥാർത്ഥ പ്രേക്ഷകർ ആകുന്നത്.
 
അതുകൊണ്ടുതന്നെയാണ് ചിത്രം ഇപ്പോഴും തിയേറ്റർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം പുറമേ മറ്റ് സംവിധായകർക്കുള്ള ശ്രീകുമാർ മേനോന്റെ ടിപ്പാണ് ഈ ബിസിനസ്സ് ടാക്‌ടിക്‌സ്. മൂന്ന് ദിവസം കൊണ്ട് 60 കോടി കളക്ഷൻ സ്വന്തമാക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഈ പരസ്യ സംവിധായകന്റെ തന്ത്രം ഏറ്റു എന്നുതന്നെയാണ് പറയാൻ കഴിയുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments