Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയെ മൈന്‍ഡ് ചെയ്യാതെ ആടിനെ പ്രൊമോട്ട് ചെയ്തു; അജു വര്‍ഗീസിന് മമ്മൂട്ടി ഫാന്‍സിന്‍റെ പൊങ്കാല

മമ്മൂട്ടി ഫാന്‍സിന്‍റെ പൊങ്കാല അജു വര്‍ഗീസിന് നേരെ; കാരണം കേട്ടാല്‍ ഞെട്ടും

Webdunia
ശനി, 23 ഡിസം‌ബര്‍ 2017 (13:51 IST)
മലയാളികളുടെ ഇഷ്ട താരമാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു സിനിമയിലേക്കെത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരത്തിന് മികച്ച അവസരങ്ങളാണ് പിന്നീട് ലഭിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയര്‍ക്കൊപ്പം അഭിനയിക്കാന്‍ താരത്തിന് അവസരം ലഭിച്ചിരുന്നു. 
 
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരത്തിന് ഫേസ്ബുക്കിലൂടെ ഇടയ്ക്ക് രൂക്ഷവിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. അജുവിന്റെ പുതിയ പോസ്റ്റും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.  ആട് 2ന് തിയേറ്ററുകളില്‍ ലഭിക്കുന്ന സ്വീകരണത്തെക്കുറിച്ചും നിലത്തിരുന്ന് സിനിമ കാണേണ്ടി വന്നയാള്‍ പോസ്റ്റ് ചെയ്ത കുറിപ്പും അജു തന്റെ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരുന്നു.  
 
മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകരാണ് താരത്തിനെ ഫേസ്ബുക്കിലൂടെ കൊന്ന് കൊലവിളിക്കുന്നത്. പോസ്റ്റിന് കീഴില്‍ രൂക്ഷമായ പ്രതികരണങ്ങളാണ് പലരും ചെയ്തിട്ടുള്ളത്. ക്രിസ്മസ് റിലീസുകള്‍ക്ക് തുടക്കം കുറിച്ചത് മമ്മൂട്ടിയായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് മാസ്റ്റര്‍പീസ് തിയേറ്ററുകളിലേക്ക് എത്തിയത്. ആദ്യമെത്തിയ സിനിമയെക്കുറിച്ച് ഒന്നും പറയാതെ ജയസൂര്യ ചിത്രത്തിനെ പ്രമോട്ട് ചെയ്തത് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments