തുടര്‍ച്ചയായി മൂന്നാം തവണയും അജിത്ത് സംവിധായകന് എച്ച് വിനോദുമായി കൈകോര്‍ത്തു. താല്‍ക്കാലികമായി 'എകെ 61' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏപ്രിലില്‍ പൂജ ചടങ്ങുകളോടെ ആരംഭിച്ചിരുന്നു.അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
നടന് പഴയതില്‍ നിന്നും മെലിഞ്ഞതായി പുതിയ ചിത്രങ്ങളില്‍ കാണുന്നു.
തന്റെ അടുത്ത ചിത്രത്തിലെ കഥാപാത്രത്തിനായി ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് താരം ഉള്ളതെന്ന് തോന്നുന്നു. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കേരളത്തിലെ ഒരു ആയുര്‍വേദ കേന്ദ്രത്തില്‍ അജിത്ത് ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി എത്തിയിരുന്നു എന്നാണ് വിവരം.
2022 അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.