Webdunia - Bharat's app for daily news and videos

Install App

സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനും വധഭീഷണി

നിഹാരിക കെ എസ്
വ്യാഴം, 7 നവം‌ബര്‍ 2024 (16:31 IST)
സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനെതിരെയും വധഭീഷണി. 50 ലക്ഷം രൂപ ആവശ്യപ്പെട്ടു കൊണ്ട് ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ കോൾ എത്തിയത്. റായ്പുരിൽ നിന്നാണ് സന്ദേശം എത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൈസാൻ എന്ന വ്യക്തിയാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
 
ഇയാളുടെ ലൊക്കേഷൻ കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബറിലും ഷാരൂഖിനെതിരെ സമാനമായ ഭീഷണി സന്ദേശമെത്തിയിരുന്നു. തുടർന്ന്, വൈ പ്ലസ് കാറ്റഗറി സുരക്ഷയും പൊലീസ് അദ്ദേഹത്തിന് ഏർപ്പാടാക്കിയിരുന്നു. ആറ് ഉദ്യോഗസ്ഥരാണ് ഷാരൂഖിനൊപ്പമുള്ളത്. നേരത്തെ സായുധരായ രണ്ട് ഉദ്യോഗസ്ഥർ ആയിരുന്നു ഷാരൂഖിനൊപ്പം ഉണ്ടായിരുന്നത്.
 
സൽമാൻ ഖാനെതിരെ ലോറൻസ് ബിഷ്‌ണോയ് ഗ്യാങ്ങിൽ നിന്നും നിരവധി ഭീഷണി സന്ദേശങ്ങൾ എത്തുന്നതിനിടെയാണ് ഷാരൂഖ് ഖാനെതിരെയും ഭീഷണികൾ എത്തുന്നത്. അതേസമയം, സൽമാൻ ഖാനെതിരെ ഭീഷണി മുഴക്കിയ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് കോടി നൽകാൻ ആവശ്യപ്പെട്ടയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments