Webdunia - Bharat's app for daily news and videos

Install App

മാസ്റ്റർപീസിനെ വെല്ലും വിജയം! ഷാജി പാപ്പനും പിള്ളേരും ജൈത്രയാത്ര തുടരുന്നു...

കപ്പ് ഷാജി പാപ്പനും പിള്ളേരും കൊണ്ടുപോയി!

Webdunia
തിങ്കള്‍, 8 ജനുവരി 2018 (12:51 IST)
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 2. കഥയൊന്നുമില്ലാത്ത ഒരു പടം ഇത്ര ഹിറ്റാകാൻ കാരണം കോമഡി തന്നെ. ലോജിക്കൊന്നുമില്ലാതെയാണ് പ്രേക്ഷകർ സിനിമ കണ്ടതും സ്വീകരിച്ചതും. 
 
ഇപ്പോഴിതാ, ക്രിസ്തുമസ് റിലീസ് ആയി ഇറങ്ങിയ പടം മമ്മൂട്ടിയുടെ മാസ്റ്റർപീസിനെ കടത്തിവെട്ടുമെന്ന് സൂചന. ക്രിസ്തുമസ് റിലീസ് ആയി ഇറങ്ങിയ ചിത്രങ്ങളിൽ കളക്ഷന്റെ കാര്യത്തിൽ മാസ്റ്റർപീസ് ആയിരുന്നു മുന്നിൽ. എന്നാൽ, മാസ്റ്റർപീസിനെ വെല്ലുന്ന വിജയമാണ് ആട് 2 നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
 
  കോമഡി എന്റര്‍ടെയിന്‍മെന്റായി ക്രിസ്തുമസിന് തിയറ്ററുകളിലേക്കെത്തിയ ആട് 2 റെക്കോര്‍ഡ് വിജയം സ്വന്തമാക്കി പ്രദര്‍ശനം തുടരുകയാണ്. ഒപ്പമിറങ്ങിയ മറ്റ് സിനിമകളെ അതിവേഗം പിന്നിലാക്കി ജൈത്രയാത്ര തുടരുന്ന സിനിമ ബോക്‌സ് ഓഫീസില്‍ തരംഗമാവുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. 
 
സിനിമയുടെ കേരള കളക്ഷന്‍ ഇനിയും പുറത്ത് വിട്ടിട്ടില്ലെങ്കിലും റിലീസായി പതിനാറ് ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ ആട് 2 റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും വെറും 9 ദിവസം കൊണ്ട് സിനിമ അമ്പത് ലക്ഷമാണ് സ്വന്തമാക്കിയിരിക്കുന്നത്. 
 
കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി നേടിയിരിക്കുകയാണ്. പതിനാറ് ദിവസം കൊണ്ടാണ് സിനിമ ഒരു കോടിയിലേക്കെത്തിയത്. ചിത്രത്തിന്റെ വിജയം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments