Webdunia - Bharat's app for daily news and videos

Install App

'മകളുടെ പ്രായമുള്ള കുട്ടിക്കൊപ്പം വിക്രത്തിന് അഭിനയിക്കാമെങ്കിൽ എനിക്ക് ഐറ്റം ഡാൻസും കളിക്കാം': വിമർശകർക്കുള്ള മറുപടിയുമായി കസ്‌തൂരി

വിക്രത്തിന്റെ ആരാധകർ ചോദിച്ചു, 'കിളവിയായിട്ടും ഐറ്റം ഡാൻസ് കളിച്ച് നടക്കാൻ നാണമില്ലേ'? - മറുപടിയുമായി കസ്‌തൂരി

Webdunia
ശനി, 9 ജൂണ്‍ 2018 (11:35 IST)
വിക്രം നായകനായെത്തിയ സാമിയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ഹരി സംവിധാനം ചെയ്യുന്ന സാമി 2വിന്റെ ടീസർ  പുറത്തുവിട്ടു. മികച്ച പ്രതികരണങ്ങളാണ് ടീസറിന് ലഭിക്കുന്നത്. അതിന് പിന്നാലെയാണ് തമിഴ് നടി കസ്‌തൂരി സാമി 2വിന്റെ ടീസറിനെ ട്രോളൊ രംഗത്തെത്തിയത്.
 
ടീസറിന് തമിഴ് പടം 2വിന്റെ ടീസറുമായി ബന്ധമുണ്ടെന്നും ടെംപ്ലേറ്റ് ഷോട്ടുകൾ നിരത്തിയാണ് സാമി 2വിന്റെ ടീസർ ഒരുക്കിയിട്ടുള്ളതെന്നും കസ്‌തൂരി ട്വീറ്റ് ചെയ്‌തു. ഇതിന് ശേഷമാണ് വിക്രത്തിന്റെ ആരാധകർ കസ്‌തൂരിക്കെതിരെ രംഗത്തെത്തിയത്. കിളവിയായിട്ടും ഐറ്റം ഡാൻസ് കളിച്ച് നടക്കാൻ നാണമില്ലേയെന്ന് വിക്രത്തിന്റെ ആരാധകർ നടിയോട് ചോദിച്ചു.
 
തമിഴ് പടം 2വിൽ കസ്‌തൂരി ഒരു ഐറ്റം ഡാൻസ് കളിക്കുന്നുണ്ട്. വിക്രം ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകാൻ താരം മറന്നില്ല. 'മകളുടെ പ്രായം വരുന്ന നടിമാർക്കൊപ്പം അഭിനയിക്കാൻ വിക്രത്തിന് പറ്റുമെങ്കിൽ ഈ പ്രായത്തിൽ ഞാൻ ഐറ്റം ഡാൻസ് കളിക്കുന്നതിന് എന്താണ് പ്രശ്‌നം എന്ന് കസ്‌തൂരി ആരാധകരോട് ചോദിച്ചു. എന്നാൽ കസ്‌തൂരിയുടെ ട്വീറ്റിനോട് വിക്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments