Webdunia - Bharat's app for daily news and videos

Install App

വിജയ് സേതുപതിക്ക് പിന്നാലെ അജുവും; ശബരിമല വിഷയത്തില്‍ ചിലര്‍ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് താരം

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2019 (07:50 IST)
ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച തമിഴ്‌നടന്‍ വിജയ് സേതുപതിക്കെതിരേ ബിജെപി - സംഘപരിവാര്‍ സംഘടനകളുടെ സൈബര്‍ ആക്രമണം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മോശമായ ഭാഷയിലാണ് പലരും താരത്തെ പരിഹസിച്ചത്.

എന്നാല്‍ ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ അജു വർഗീസ്. വിശ്വാസവും ഭരണഘടനയിൽ പറയുന്ന പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമില്ല. എന്നാല്‍ ഇതിലൂടെ ചിലര്‍ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിഭാഗം ജനങ്ങളും വിശ്വാസത്തിന്റെ കൂടെയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. സിനിമാ രംഗത്തുള്ള പലരും   പറയുന്നത് ഞങ്ങൾ ശബരിമലയിൽ പോകില്ലെന്നാണ്. ഞാൻ ഹിന്ദു അല്ലാത്തതുകൊണ്ടു ആ വിഷയത്തിൽ കാര്യമായ അറിവില്ലെന്നും അജു വ്യക്തമാക്കി. ഒരു സിനിമ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് അജു നിലപാടറിയിച്ചത്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെയും ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച വിജയ് സേതുപതിക്കെതിരേ ശക്തമായ സൈബര്‍ ആക്രമണമാണ് നടന്നത്. താരത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കമന്റുകള്‍ നിഞ്ഞിരുന്നു. താരത്തിന്റെ സിനിമകള്‍ കേരളത്തില്‍ ഇറങ്ങിയാല്‍ ബഹിഷ്‌കരിക്കണമെന്ന് ഒരു കൂട്ടം ആളുകള്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments