Webdunia - Bharat's app for daily news and videos

Install App

കൊച്ചിയിലും കിംഗായി ഓസ്‌ലര്‍, ആദ്യമായി ആ നേട്ടത്തില്‍ എത്താന്‍ ജയറാം

കെ ആര്‍ അനൂപ്
വെള്ളി, 19 ജനുവരി 2024 (15:14 IST)
ജയറാമിന്റെ ഓസ്‌ലര്‍ പ്രദര്‍ശനം തുടരുകയാണ്. കൊച്ചിയിലും സിനിമയ്ക്ക് വന്‍ കളക്ഷന്‍ ആണ് ലഭിച്ചിരിക്കുന്നത്. ഇവിടുത്തെ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നുള്ള കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു.
കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ 85 ലക്ഷമാണ് സിനിമ നേടിയത്.ഇവിടെ നിന്ന് മാത്രമായി ഒരു കോടിയില്‍ അധികം ഓസ്‌ലര്‍ നേടുമെന്നാണ് ഇപ്പോഴുള്ള സാഹചര്യത്തില്‍ ലഭ്യമാകുന്ന സൂചനകള്‍. ആദ്യമായിട്ടാണ് ഒരു ജയറാം ചിത്രം കൊച്ചിയില്‍ നിന്ന് ഒരു കോടിയിലധികം നേടുന്നത്. മമ്മൂട്ടിയുടെ അതിഥി വേഷവും സിനിമയ്ക്ക് ഗുണം ചെയ്തു.ALSO READ: പ്രസവശേഷം തടി കൂടിയോ ? മിയയുടെ ഡയറ്റ് പ്ലാന്‍,9 കിലോയോളം ശരീരഭാരം കുറയ്ക്കാനായെന്ന് നടി
 
ജനുവരി 11നാണ് എബ്രഹാം ഓസ്ലര്‍ റിലീസ് ആയത്.അതിഥി വേഷങ്ങളില്‍ എത്തി മമ്മൂട്ടി കസറുന്നത് ഇതാദ്യമായല്ല. അവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഓസ്ലറില്‍ കണ്ടത്.'ഓസ്ലറില്‍ മമ്മൂക്കയുടെ അഴിഞ്ഞാട്ടം, മമ്മൂക്ക സിനിമയില്‍ വിഷയം ആണ്..ഒരു രക്ഷയും ഇല്ല, 2024ലെ ദ ബെസ്റ്റ് എന്‍ട്രി പഞ്ചാണ്, മമ്മുക്കയുടെ കൊലമാസ് എന്‍ട്രി', എന്നിങ്ങനെയാണ് ആരാധകര്‍ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രശാന്ത് നായര്‍ വിവാദ നായകന്‍; 2021 ല്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് അധിക്ഷേപ സന്ദേശം അയച്ച സംഭവത്തിലും വെട്ടിലായി

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

അടുത്ത ലേഖനം
Show comments