Webdunia - Bharat's app for daily news and videos

Install App

Mammootty Film Vallyettan: മോഹന്‍ലാലിന് കൊടുത്ത പോലെ ഒരു മാസ് കഥാപാത്രം തനിക്കും വേണമെന്ന് മമ്മൂട്ടി വാശിപിടിച്ചു, ഒടുവില്‍ രഞ്ജിത്ത് തിരക്കഥ എഴുതി; വല്യേട്ടന്‍ പിറന്നത് ഇങ്ങനെ

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസാണ് വല്യേട്ടന്‍ സംവിധാനം ചെയ്തത്

Webdunia
ശനി, 10 സെപ്‌റ്റംബര്‍ 2022 (16:10 IST)
22 Years of Vallyettan Film: മമ്മൂട്ടിയുടെ മാസ് കഥാപാത്രങ്ങളില്‍ ആരാധകര്‍ ഇന്നും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമാണ് വല്യേട്ടനിലെ അറയ്ക്കല്‍ മാധവനുണ്ണി. ഒന്നിലേറെ തവണ വല്യേട്ടന്‍ കാണാത്ത മലയാളികള്‍ കുറവായിരിക്കും. ഈ സിനിമയ്ക്ക് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. 
 
രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസാണ് വല്യേട്ടന്‍ സംവിധാനം ചെയ്തത്. രഞ്ജിത്ത് ഇങ്ങനെയൊരു കഥ എഴുതിയത് തന്നെ മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണ്. വല്യേട്ടന് മുന്‍പ് രഞ്ജിത്ത്-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ചിത്രമാണ് നരസിംഹം. മോഹന്‍ലാല്‍ നായക വേഷത്തിലെത്തിയ നരസിംഹം അക്കാലത്ത് വമ്പന്‍ ഹിറ്റായി. മമ്മൂട്ടിയും നരസിംഹത്തില്‍ അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ട്. 
 
നരസിംഹത്തിന്റെ സമയത്താണ് മമ്മൂട്ടി രഞ്ജിത്തിനോട് തനിക്ക് വേണ്ടിയും ഇങ്ങനെയൊരു മാസ് ആക്ഷന്‍ തിരക്കഥ എഴുതണമെന്ന് ആവശ്യപ്പെട്ടത്. ലാലിന് വേണ്ടി എഴുതിയ പോലെ ഒരെണ്ണം എനിക്കും വേണ്ടി എഴുത് എന്നായിരുന്നു മെഗാസ്റ്റാറിന്റെ ആവശ്യം. രഞ്ജിത്ത് അത് അനുസരിച്ചു. അങ്ങനെയാണ് വല്യേട്ടന്റെ തിരക്കഥ പിറക്കുന്നത്. 
 
മാത്രമല്ല മറ്റൊരു രസകരമായ സംഭവവും ഈ ചിത്രത്തിനു പിന്നിലുണ്ട്. നരസിംഹത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ പോലെ വല്യേട്ടനില്‍ മോഹന്‍ലാലിനെ അതിഥി വേഷത്തില്‍ കൊണ്ടുവരാനും ആലോചനയുണ്ടായിരുന്നു. മോഹന്‍ലാല്‍ ഇതിനു സമ്മതിച്ചതുമാണ്. പക്ഷേ അത് നടന്നില്ല. ഷൂട്ടിങ്ങിനു തൊട്ടുമുന്‍പ് മോഹന്‍ലാലിന് ഒരു ഷോയ്ക്ക് വേണ്ടി വിദേശത്തേക്ക് പോകേണ്ടിവന്നു. അങ്ങനെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ ഒഴിവാക്കി തിരക്കഥയില്‍ മാറ്റം വരുത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കണ്ണൂരില്‍ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു; രണ്ടുപേര്‍ക്ക് പരിക്കേറ്റു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിച്ചു; ഇനിയുള്ള ജീവിതത്തില്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ പാലിക്കണം

എന്റേതെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല: പിപി ദിവ്യ

അടുത്ത ലേഖനം
Show comments