Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ വീണ്ടും മീശപിരിക്കുന്നു!...

കൊട്ടും കുരവയുമായി 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ട്രെയിലർ

Webdunia
വെള്ളി, 3 മാര്‍ച്ച് 2017 (14:58 IST)
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന മോഹൻലാൽ ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാലിന്റെ മീശപിരിച്ചുള്ള ലുക്കാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്.
 
ഉത്സവപ്പറമ്പിലെ കൊട്ടും യുദ്ധഭൂമിയുമാണ് 35 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ കാണിയ്ക്കുന്നത്. ആരാധകരുടെ എല്ലാ പ്രതീക്ഷയും നിലനിര്‍ത്തിക്കൊണ്ടുള്ള ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
കീര്‍ത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മേജര്‍ രവിയും ഒന്നിയ്ക്കുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്. 1971 ല്‍ നടന്ന ഇന്ത്യ - പാക് യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിയ്ക്കുന്നത്. 
 
ആശ ശരത്താണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായി എത്തുന്നത്. അല്ലു സരിഷ്, അരുണോദയ് സിങ്, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ്, പ്രിയങ്ക അഗര്‍വാള്‍, ശ്രുഷ്ടി ഡാങ്കെ, പദ്മരാജ് രതീഷ്, പ്രദീഷ് ചന്ദ്രന്‍, കൃഷ്ണ കുമാര്‍, മണിക്കുട്ടന്‍ തുടങ്ങിയൊരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments