Webdunia - Bharat's app for daily news and videos

Install App

മേജര്‍ രവിക്ക് മമ്മൂട്ടിയുടെ ഡേറ്റ്; ഇതൊരു പട്ടാളക്കഥയല്ല!

Webdunia
തിങ്കള്‍, 19 ജൂണ്‍ 2017 (16:40 IST)
മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ചിത്രം 2018ല്‍ സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിവിന്‍ പോളിയെ നായകനാക്കിയെടുക്കുന്ന ലവ് സ്റ്റോറിക്ക് ശേഷം മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്.
 
മേജര്‍ രവി - മമ്മൂട്ടി ടീമിന്‍റെ സിനിമ ഒരു പട്ടാളക്കഥയായിരിക്കില്ല പറയുന്നത് എന്നും വിവരമുണ്ട്. എന്നാല്‍ ചിത്രം പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും. മമ്മൂട്ടി ഇപ്പോള്‍ ത്രില്ലര്‍ സിനിമകള്‍ കൂടുതലായി ചെയ്യുന്ന സമയമായതിനാല്‍ ആ ജോണറില്‍ പെട്ട ഒരു ചിത്രം തന്നെ ഒരുക്കാനായിരിക്കും മേജര്‍ രവിയും ശ്രമിക്കുക.
 
മേജര്‍ രവിയുടെ രണ്ടാമത്തെ ചിത്രമായ മിഷന്‍ 90 ഡെയ്സില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ആ സിനിമ വലിയ വിജയമായില്ലെങ്കിലും മേജര്‍ രവിയുടെ മികച്ച വര്‍ക്കുകളില്‍ ഒന്നായിട്ടാണ് ആ സിനിമ വിലയിരുത്തപ്പെടുന്നത്.
 
എന്തായാലും മേജറിന്‍റെ മമ്മൂട്ടി സിനിമ വമ്പന്‍ ബജറ്റിലായിരിക്കും ഒരുങ്ങുക. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്‍റെ ഹൈലൈറ്റായിരിക്കും.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments