Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി വിശ്രമിക്കുന്നു, മോഹന്‍ലാലിനെ മലര്‍ത്തിയടിച്ച് ദുല്‍ക്കര്‍ !

മമ്മൂട്ടി മാറിനില്‍ക്കുന്നു; മോഹന്‍ലാലിനെ തോല്‍പ്പിച്ച് ദുല്‍ക്കര്‍ !

Webdunia
തിങ്കള്‍, 30 ജനുവരി 2017 (14:09 IST)
മത്സരത്തില്‍ നിന്ന് മമ്മൂട്ടി മാറിനില്‍ക്കുകയാണ്. പകരം കളം പിടിച്ചടക്കി ദുല്‍ക്കര്‍ സല്‍മാന്‍ മുന്നേറുന്നു. മോഹന്‍ലാലിനെ മലര്‍ത്തിയടിച്ച് ദുല്‍ക്കര്‍ കരുത്ത് കാട്ടിയ ഒരു സംഭവം ഉണ്ടായിരിക്കുന്നു.
 
മോഹന്‍ലാലിന്‍റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ക്കറിന്‍റെ ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സിനിമകള്‍ ഇപ്പോള്‍ സൂപ്പര്‍ഹിറ്റായി പ്രദര്‍ശിപ്പിക്കുകയാണല്ലോ. ഈ സിനിമകളുടെ സാറ്റലൈറ്റ് റൈറ്റുകള്‍ വില്‍ക്കുമ്പോഴാണ് ദുല്‍ക്കര്‍ മോഹന്‍ലാലിനെ മറികടന്നത്.
 
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ സൂര്യാ ടി വിയാണ് വാങ്ങിയത്. ചിത്രത്തിന് സാറ്റലൈറ്റ് അവകാശത്തുകയായി ലഭിച്ചത് 5.80 കോടി രൂപ. അതേസമയം, ജോമോന്‍റെ സുവിശേഷങ്ങള്‍ മഴവില്‍ മനോരമ വാങ്ങിയത് 6.10 കോടി രൂപയ്ക്കാണ്.
 
ദുല്‍ക്കറിന്‍റെ താരമൂല്യവും സത്യന്‍ അന്തിക്കാട് എന്ന ഘടകവും കുടുംബസിനിമ എന്നതുമാണ് ജോമോന്‍റെ സുവിശേഷങ്ങള്‍ക്ക് വമ്പന്‍ ബിസിനസ് സാധ്യമാക്കിയത്. ജോമോന്‍ തിയേറ്ററുകളില്‍ നടത്തുന്ന തകര്‍പ്പന്‍ പ്രകടനവും സാറ്റലൈറ്റ് തുക കുതിച്ചുയരാന്‍ കാരണമായി. 
 
ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതിയ ജോമോന്‍റെ സുവിശേഷങ്ങളില്‍ മുകേഷും മുത്തുമണിയും മനോബാലയും പ്രധാനതാരങ്ങളാണ്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments