Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി പൊലീസ്, പടം വരുന്നത് മലയാളത്തിലും തമിഴിലും; നായികയില്ല!

Webdunia
ശനി, 6 മെയ് 2017 (15:54 IST)
മമ്മൂട്ടി വീണ്ടും പൊലീസ് ഉദ്യോഗസ്ഥനാകുന്നു. ഷൂട്ടിംഗ് പുരോഗമിക്കുന്ന ക്രൈം ത്രില്ലറില്‍ കിടിലന്‍ പൊലീസ് ഓഫീസറായാണ് മെഗാസ്റ്റാറിന്‍റെ വരവ്. ഈ സിനിമ മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങും എന്നതാണ് ഒരു പ്രത്യേകത. മമ്മൂട്ടിക്ക് ഈ സിനിമയില്‍ നായികയില്ല എന്നത് മറ്റൊരു സവിശേഷത!
 
ഷാംദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റിലാണ് പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി വീണ്ടും വരുന്നത്. അടുത്തിടെ മെഗാഹിറ്റായ കസബയിലെ രാജന്‍ സക്കറിയ എന്ന പൊലീസ് കഥാപാത്രം ഏറെ ചര്‍ച്ചാവിഷയമായിരുന്നു. അതിന് ശേഷം അധികം വൈകാതെ തന്നെ വീണ്ടും പൊലീസ് യൂണിഫോം അണിയുമ്പോള്‍ മമ്മൂട്ടിക്ക് ഈ പ്രൊജക്ടില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് വ്യക്തം. 
 
മമ്മൂട്ടി തന്നെ നിര്‍മ്മിക്കുന്ന സിനിമയില്‍ കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെ ശ്രദ്ധേയയായ ലിജോ മോള്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ലിജോ മോള്‍ മമ്മൂട്ടിയുടെ നായികയല്ല.
 
കൊച്ചിയാണ് സ്ട്രീറ്റ് ലൈറ്റിന്‍റെ പ്രധാന ലൊക്കേഷന്‍. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ സിനിമ തമിഴിലെ ക്ലാസിക് പൊലീസ് സിനിമയായ വേട്ടൈയാട് വിളയാടിന്‍റെ രീതിയിലാണ് അണിയിച്ചൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കമല്‍ഹാസന്‍റെ വിശ്വരൂപം, ഉത്തമപുത്രന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments