Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു? സംവിധാനം ഉദയ്കൃഷ്ണ? !

200 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും, സംവിധാനം ഉദയ്കൃഷ്ണ? !

Webdunia
ശനി, 5 നവം‌ബര്‍ 2016 (09:57 IST)
മമ്മൂട്ടിയും മോഹന്‍ലാലും നായകന്‍‌മാരാകുന്ന ഒരു സിനിമ അണിയറയില്‍ പ്രാരംഭഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തുന്നതെന്നാണ് സൂചന.
 
2018ല്‍ ചിത്രം യാഥാര്‍ത്ഥമാകുമെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ സിനിമ ബിഗ് ബജറ്റിലൊരുങ്ങുന്ന ഒരു ആക്ഷന്‍ കോമഡി ത്രില്ലറായിരിക്കുമെന്നും സൂചനയുണ്ട്. ആശീര്‍വാദും പ്ലേഹൌസും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
 
ഉദയ്കൃഷ്ണയും സിബി കെ തോമസും പിരിയുന്നതിന് മുമ്പ് ‘അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍’ എന്ന പേരില്‍ ഒരു മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഉദയന്‍റെയും സിബിയുടെയും തിരക്കുകാരണം അത് നടക്കാതെ പോയതാണ്.
 
ഇപ്പോള്‍ ഉദയ്കൃഷ്ണ വീണ്ടും ഒരു മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രം ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ 50 കോടിയോളം ബജറ്റില്‍ ഒരുങ്ങുന്ന ഒരു പ്രൊജക്ടായിരിക്കും ഇതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുപോലെ ഈ സിനിമ മലയാളത്തില്‍ 200 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രവുമാകും!

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments