Webdunia - Bharat's app for daily news and videos

Install App

തെറ്റുപറ്റാത്തവര്‍ ആരാണുള്ളത്, സിനിമയിലുള്ളവരും മനുഷ്യരല്ലേ? - ഹണി ബി സെറ്റിനെ കുറിച്ച് ബാബുരാജിനും ചിലത് പറയാനുണ്ട്

ഹണി വി ലൊക്കേഷനില്‍ കള്ളും കഞ്ചാവും ഉണ്ടായിരുന്നോ?

Webdunia
ചൊവ്വ, 25 ജൂലൈ 2017 (14:22 IST)
ഹണി ബിയും അതിനുശേഷമെടുത്ത ഹണി ബി ടുവും ആദ്യം മുതല്‍ തന്നെ വിവാദങ്ങളില്‍ പെട്ടുഴലുകയായിരുന്നു. ഹണീ ബീയുടെ സെറ്റിൽ മദ്യവും കഞ്ചാവും ഉപയോഗിച്ചുവെന്നൊക്കെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്ന് നടന്‍ ബാബുരാജ് പറയുന്നു. ഹണി ബിയെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആളാണ് ബാബുരാജ്.
 
അശ്ശീലചുവയോടുകൂടി സംസാരിച്ചുവെന്ന നടിയുടെ പരാതിയെ തുടര്‍ന്ന് യുവസംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍, ഇതുവെറും ആരോപണം മാത്രമാണെന്നും നിയമപരമായ് തന്നെ ഇതിനെ നേരിടുമെന്നും സംവിധായകനും നടനുമായ ലാല്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തോടെ പ്രതികരിക്കുകയാണ് ബാബുരാജ്.
 
ജീനിനെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി തെറ്റാകാനാണ് സാധ്യതയെന്നും ജീനിനെ തനിക്ക് നന്നായി അറിയാമെന്നും ബാബുരാജ് പറയുന്നു. ജീനും കൂട്ടുകാരും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അവർക്ക് ശിക്ഷ ലഭിക്കണമെന്ന് പറയുന്ന ബാബുരാജ് മറ്റൊരു സംശയവും ഉന്നയിക്കുന്നുണ്ട് ‘ഹണീ ബീയുടെ ഷൂട്ടിങ് കഴിഞ്ഞിട്ടു മാസങ്ങളായി. ഇത്രയും കാലം ഈ കുട്ടി എവിടെയായിരുന്നു’. 
 
സിനിമാക്കാര്യങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യമാണ്. ദിലീപിന്റെ കാര്യങ്ങള്‍ അറിയാന്‍ ടിവിയ്ക്ക് മുന്നില്‍ കുത്തിയിരിക്കുകയാണ് എല്ലാവരും. ഇതിലൂടെ സീരിയല്‍ റേറ്റിങ് കുറഞ്ഞതായിട്ടാണ് അറിയാന്‍ കഴിഞ്ഞതെന്ന് ബാബുരാജ് പറയുന്നു. തെറ്റുപറ്റാത്തവർ ആരാണുള്ളത്. സിനിമയിലുള്ളവരും മനുഷ്യരല്ലേ?. ബാബുരാജ് ചോദിക്കുന്നു.
 
(ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ഓണ്‍ലൈന്‍) 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments