Webdunia - Bharat's app for daily news and videos

Install App

ജോണ്‍ ബ്രിട്ടാസിനെ കുഴക്കിയ ആസിഫിന്റെ കിടിലന്‍ ചോദ്യം! അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ!

കുറച്ച് നേരം ഞാന്‍ ആ കസേരയിലിരിക്കട്ടെ? സമയം കളയാതെ ആസിഫ് ചോദ്യവും ചോദിച്ചു, നല്ല കിടിലന്‍ ചോദ്യം!

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (11:38 IST)
മലയാളത്തിന്റെ യുവതാരങ്ങളില്‍ കത്തിക്കയറുന്ന താരമാണ് ആസിഫ് അലി. ആസിഫിന്റെ പുതിയ ചിത്രമായ സണ്‍‌ഡേ ഹോളിഡേ തീയേറ്ററുകളില്‍ ഇപ്പോഴും മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ഇതിനിടയില്‍ സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് ആഫിസും നടി അപര്‍ണ ബാലമുരളിയും സംവിധായകന്‍ ജിസ് ജോ‌യ്‌യും കൈരളി ടി വിയുടെ ജെബി ജഗ്ഷനില്‍ എത്തിയിരുന്നു. 
 
അഭിമുഖത്തിനിടയില്‍ ആസിഫ് ‘ആ കസേരയില്‍ ഞാനൊന്നിരുന്നോട്ടേ‘യെന്ന് അവതാരകനായ ജോണ്‍ ബ്രിട്ടാസിനോട് ചോദിച്ചു. സന്തോഷത്തോടു കൂടി ഇരുന്നോളാന്‍ ആയിരുന്നു അവതാരകന്റെ മറുപടി. കസേരയില്‍ ഇരുന്ന് കുറച്ച് നേരത്തേക്ക് അവതാരകനായ ആസിഫ് സമയം കളയാതെ ജോണ്‍ ബ്രിട്ടാസിനോട് ചോദ്യവും ചോദിച്ച് തുടങ്ങി. പരിപാടി കാണുന്ന മലയാളികള്‍ എല്ലാവരും ചോദിക്കാന്‍ ആഗ്രഹിച്ചിരുന്ന ചോദ്യമാണ് ആസിഫ് ചോദിച്ചത്.
 
പരിപാടിക്കെത്തുന്ന അതിഥികളോട് എന്തുകൊണ്ടാണ് അവരുടെ പേഴ്സണല്‍ കാര്യങ്ങള്‍ ചോദിക്കുന്നത്? അതിഥികളുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പരിപാടിയുടെ മാര്‍ക്കറ്റിങിന്റെ ഭാഗമാണോ? അതോ ചാനല്‍ റേറ്റിങിനാണോ എന്നായിരുന്നു ആസിഫ് ചോദിച്ചത്. ഒരു വ്യക്തിയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും വരുമ്പോഴാണ് ഒരു അഭിമുഖം പൂര്‍ണമാകുന്നതെന്നായിരുന്നു അവതാരകന്റെ മറുപടി. ഏതായാലും ആസിഫിന്റെ ഈ തുറന്നു ചോദിക്കലില്‍ സോഷ്യല്‍ മീഡിയകളില്‍ അദ്ദേഹത്തിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments