Webdunia - Bharat's app for daily news and videos

Install App

ഒടുവില്‍ ആ കാര്യത്തില്‍ തീരുമാനമായി; ഭാവനയുടെ വിവാഹം നീളുന്നത് ഈ കാരണത്താല്‍ ?

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍; ഭാവനയുടെ വിവാഹം പുതുവര്‍ഷാരംഭത്തില്‍

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (16:33 IST)
ഭാവനയും കന്നട നടനും നിർമാതാവുമായ നവീനും തമ്മിലുള്ള വിവാഹം ഇനിയും നീളുമെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ പ്രചരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും വിവാഹം പുതുവര്‍ഷാരംഭത്തില്‍ ഉണ്ടാകുമെന്നും കുടുംബവൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
 
നവീനും ഭാവനയും തമ്മില്‍ കഴിഞ്ഞ നാലു വര്‍ഷമായി പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. വളരെ സ്വകാര്യമായിട്ടു നടന്ന ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയ നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ നിശ്ചയത്തിൽ പങ്കെടുത്തിരുന്നത്.
 
എന്നാല്‍ വിവാഹം ഇപ്പോള്‍ വേണ്ടെന്നു നവീന്‍ പറഞ്ഞതായും ഏറ്റെടുത്ത ചില ചിത്രങ്ങളുമായി ഭാവന തിരക്കിലാണെന്നും അതിനാല്‍ വിവാഹം നീട്ടിവയ്ക്കുകയാണ് എന്നും നവീൻ അറിയിച്ചതായി ചില കന്നട സിനിമ ഓണ്‍ലൈനുകൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഭാവനയുടെ തിരക്കു കാരണമല്ല മറ്റു ചില കാരണങ്ങള്‍ കൊണ്ടാണ് വിവാഹം നീട്ടിവയ്ക്കുന്നത് എന്ന് ചിത്രമാല റിപ്പോര്‍ട്ട് ചെയതതോടെ ആരാധകര്‍ക്ക് ഏറ്റെ നിരശയായിരുന്നു.
 
‘നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണ് വിവാഹം നീട്ടിവെച്ചത്. അത് വളരെ നേരത്തെ തന്നെ എടുത്ത തീരുമാനമായിരുന്നു. ഇപ്പോള്‍ നവീന്‍ വിവാഹം വേണ്ടെന്നു പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ വിവാഹം ഉണ്ടാകും.’ കുടുംബാംഗം പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments