Webdunia - Bharat's app for daily news and videos

Install App

ആരാധകര്‍ക്കൊരു സമ്മാനവുമായി മമ്മൂട്ടി എത്തുന്നു!

ഇതു മമ്മൂട്ടിയുടെ മാസ്റ്റര്‍‌പീസ്!

Webdunia
ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (08:01 IST)
മമ്മൂട്ടിയെ നായകനാക്കി ഫനീഫ് അദേനി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദറിനു ശേഷം മെഗാസ്റ്റാറിന്റെ ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഏതെന്ന് ചോദിച്ചാല്‍ ഒരുത്തരമേ ഉള്ളു.- മാസ്റ്റര്‍പീസ്!. ആരാധകര്‍ക്കൊരു വിരുന്നു തന്നെയാകും മാസ്റ്റര്‍പീസ് എന്ന് നിസ്സംശയം പറയാം. 
 
മാസ് ചിത്രത്തിനായുള്ള കാത്തിരിപ്പായിരിക്കും മാസ്റ്റര്‍പീസില്‍ എത്തിനില്‍ക്കുകയെന്ന് ഉറപ്പ്. നടന്‍ ഉണ്ണി മുകുന്ദന്റെ വാക്കുകളും സൂചിപ്പിക്കുന്നത് അതുതന്നെ. മലയാള സിനിമ ഇന്നുവരെ കാണാത്ത മാസ് എന്റര്‍ടെയ്ന്മെന്റായിരിക്കും മാസ്റ്റര്‍പീസ് എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. 
 
ചിത്രം പൂജയ്ക്ക് തീയേറ്ററുകളില്‍ എത്തുമെന്നായിരുന്നു നേരത്തേ വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പുതിയ സൂചനകള്‍ അനുസരിച്ച് മാസ്റ്റര്‍പീസ് പൂജയ്ക്ക് റിലീസ് ചെയ്യില്ല. ചിത്രത്തിന്റെ റിലീസ് നവംബറിലേക്ക് മാറ്റിവെച്ചുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 
 
കാത്തിരുന്നിട്ട് ചിത്രം പൂജയ്ക്കെത്തിയില്ലെങ്കില്‍ ആരാധകര്‍ നിരാശരാകുമെന്ന് ഉറപ്പ്. എന്നാല്‍, ആരാധകരുടെ ഈ നിരാശ മാറ്റാനും മാസ്റ്റര്‍പീസ് ടീമിന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു കഴിഞ്ഞു. പൂജയ്ക്ക് ആരാധകര്‍ക്ക് ഒരു സമ്മാനം നല്‍കാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്.
 
മാസ്റ്റര്‍പീസിന്റെ ടീസര്‍ പൂജയ്ക്ക് റിലീസ് ചെയ്യുമെന്നാണ് സൂചനകള്‍. ചിത്രത്തിന്റെ ടീസര്‍ അണിയറയില്‍ ഒരുങ്ങുകയാണ്. രാജാധിരാജ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മാസ്റ്റര്‍പീസ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments