Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മറഡോണ-മെസ്സി, യൂസേബിയോ-റോണാൾഡോ, പെലെ-നെയ്‌മർ; ഈ താരപ്രമുഖർ തമ്മിലൊരു താരതമ്യം സാധ്യമാണോ?

മറഡോണ-മെസ്സി, യൂസേബിയോ-റോണാൾഡോ, പെലെ-നെയ്‌മർ; ഇവർ തമ്മിൽ താരതമ്യം സാധ്യമാണോ?

മറഡോണ-മെസ്സി, യൂസേബിയോ-റോണാൾഡോ, പെലെ-നെയ്‌മർ; ഈ താരപ്രമുഖർ തമ്മിലൊരു താരതമ്യം സാധ്യമാണോ?
, ബുധന്‍, 6 ജൂണ്‍ 2018 (10:55 IST)
ഇന്നത്തെ ലോക ഫുട്‌ബോളിൽ മികച്ച താരങ്ങൾ ആരൊക്കെയെന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് മൂന്ന് പേരുകളായിരിക്കും. അതെ, മെസ്സി, ക്രിസ്‌റ്റ്യാനോ, നെയ്‌മർ. ഇവരിൽ ആരാണ് കേമൻ എന്ന് ചോദിച്ചാൽ ചിലപ്പോൾ ഉത്തരം പറയാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ ഇവരുടെ പ്രകടനങ്ങൾ തമ്മിൽ തമ്മിൽ മാത്രമല്ല സ്വന്തം രാജ്യത്തെ ഇതിഹാസങ്ങൾക്കൊപ്പംകൂടി വിലയിരുത്തുമ്പോഴോ?
 
1985ലാണ് റൊണാൾഡോയുടെ ജനനം. അതായത് യൂസേബിയോ 1979ൽ കളിക്കളം വിട്ട് ആറ് വർഷത്തിന് ശേഷം. പിന്നീട് റൊണാൾഡോ കളത്തിൽ സജീവമാകുന്നത് 2002ൽ. ഇവരെ രണ്ടുപേരെയും എങ്ങനെ താരതമ്യം ചെയ്യാനാകും. രണ്ട് കാലങ്ങളിലായി കളിക്കളം കീഴടക്കിയവർ. എങ്കിലും ആരാധകർക്ക് ആ താരതമ്യപ്പെടുത്തൽ ഒഴിവാക്കാനാവില്ല. റൊണാൽഡോ ജനിച്ച് രണ്ട് വർഷത്തിന് ശേഷമാണ് മെസ്സിയുടെ ജനനം, അതായത് 1987ൽ. മറഡോണയുടെ കളിക്കളത്തിലെ അവസാന നാളുകളിലെ തിളക്കം മങ്ങിയ കളികണ്ടിട്ടുണ്ടാകുന്ന താരം. 1977ൽ പെലെ കളിക്കളം വിട്ട് 15 വർഷത്തിന് ശേഷമാണ് നെയ്‌മർ ജനിക്കുന്നതു തന്നെ.
 
പെലെ, മറഡോണ എന്നിവരോ മെസ്സി, റോണാൾഡോ, നെയ്‌മർ എന്നിവരെയോ താരതമ്യം ചെയ്യാൻ പറഞ്ഞാലും അത് ബുദ്ധിമുട്ടുള്ളതാണ്. പെലെയുടെയോ മറഡോണയുടെയോ കളിൽ കണ്ടവർക്ക് അവരെയോ മെസ്സി, റോണാൾഡൊ, നെയ്‌മർ എന്നിവരെയോ താരതമ്യം ചെയ്യാൻ കഴിയില്ല. ആ ചോദ്യത്തിന് ഉത്തരം പറയാൻ ഇവരുടെ ആരാധകർ പോലും ഒന്ന് ആലോചിച്ചെന്നുവരും. ഓരോ കാലത്തിനും ഓരോ കളിയുണ്ട്, ദൈവങ്ങളുണ്ട്, കളിക്കുന്ന ശൈലിയുണ്ട്. അവരുടെ കളികൾ കണ്ടിട്ടില്ലാത്തവർക്ക് പറയാം എന്നും മികച്ചത് നെയ്‌മറും മെസ്സിയും റൊണാൾഡോയുമാണെന്ന്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെസ്സി സമാധാനത്തിന്റെ പ്രതീകം തന്നെ, ഒരിക്കൽ കൂടി തെളിയിച്ചു!