Webdunia - Bharat's app for daily news and videos

Install App

അര്‍ജന്റീനയും മെസിയും നന്ദി പറയേണ്ടത് അവനോട് മാത്രമാണ്; പറഞ്ഞതു പോലെ ചെയ്‌ത ക്രൊയേഷ്യന്‍ പടക്കുതിരയോട്

അര്‍ജന്റീനയും മെസിയും നന്ദി പറയേണ്ടത് അവനോട് മാത്രമാണ്; പറഞ്ഞതു പോലെ ചെയ്‌ത ക്രൊയേഷ്യന്‍ പടക്കുതിരയോട്

Webdunia
ബുധന്‍, 27 ജൂണ്‍ 2018 (14:54 IST)
ആവേശപ്പോരാട്ടത്തില്‍ ശക്തരായ നൈജീരിയെ പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറില്‍ കടന്ന അര്‍ജന്റീന റഷ്യന്‍ ലോകകപ്പില്‍ ജീവന്‍ നിലനിര്‍ത്തിയെങ്കിലും ലയണല്‍ മെസിയും സംഘവും നന്ദി പറയേണ്ടത് ക്രൊയേഷ്യയോടാണ്.

മെസിക്കുവേണ്ടി ഐസ്‌ലന്‍ഡിനെ പരാജയപ്പെടുത്തുമെന്ന് ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച് പറഞ്ഞുതു പോലെ അവര്‍ ഗ്രൌണ്ടിലും ചെയ്‌തതോടെയാണ് അര്‍ജന്റീനയുടെ നോക്കൗട്ട് പ്രതീക്ഷ സജീവമായത്. മോഡ്രിച്ചിന്റെ അഭിപ്രായം തന്നെയായിരുന്നു ക്രൊയേഷ്യന്‍ ക്യാമ്പിലെ മറ്റു താരങ്ങള്‍ക്കുമുണ്ടായിരുന്നത്.

മെസിയുമായുള്ള ആടുപ്പമാണ് ക്രൊയേഷ്യന്‍ താരങ്ങളെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചത്.

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ക്രൊയേഷ്യ ഐസ്‌ലന്‍ഡിനെതിരെ വിജയം നേടിയത്. മത്സരത്തില്‍ ക്രൊയേഷ്യ തോല്‍ക്കുകയായിരുന്നെങ്കില്‍ ഐസ്‌ലന്‍ഡിനേക്കാള്‍ ഗോള്‍ ശരാശരിയില്‍ പുറകിലാവുമെന്നതിനാല്‍ അര്‍ജന്റീന ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുമായിരുന്നു.

ഐസ്‌ലന്‍ഡിനെതിരെ ഒമ്പതോളം മാറ്റങ്ങളുമായി ഇറങ്ങിയിട്ടും ക്രൊയേഷ്യ ജയം സ്വന്തമാക്കുകയായിരുന്നു. സൂപ്പര്‍ താരങ്ങള്‍ ഇല്ലാതിറങ്ങിയ അവര്‍ മികച്ച കളിയാണ് പുറത്തെടുത്തത്.

ഐസ്‌ലന്‍ഡിനെ പരാജയപ്പെടുത്തിയതിനു പിന്നാലെ നിരവധി അര്‍ജന്റീന ആരാധകര്‍ ഞങ്ങളോട് നന്ദി പറഞ്ഞുവെന്നാണ് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡാവര്‍ സുകര്‍ വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments