Webdunia - Bharat's app for daily news and videos

Install App

അർജന്റീന തോൽക്കും! - ആരാധകരെ ഞെട്ടിച്ച പ്രവചനം

മെസി മടങ്ങും?

Webdunia
ശനി, 30 ജൂണ്‍ 2018 (11:54 IST)
ലോകകപ്പിന്റെ മുഖം മാറുകയാണ്. ഇന്നുമുതൽ പ്രതിരോധത്തിൽ നിന്നും അതിജീവനത്തിന്റെ പാതയിലെക്ക് നീങ്ങുകയാണ് ഓരോ ടീമും. ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകുകയാണ്. 
 
ആദ്യകളിയിൽ ഫ്രാന്‍സിനെ അർജന്റീന നേരിടും. ഫ്രാൻസിനെതിരെ നടക്കാനിരിക്കുന്ന ഇന്നത്തെ കളിയിൽ അർജന്റീന തോൽക്കുമെന്ന് പ്രവചനം. പ്രമുഖ സാഹിത്യകാരന്‍ എന്‍എസ് മാധവനാണ് പ്രവചനം നടത്തിയിരിക്കുന്നത്.  
 
അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വിജയി ഫ്രഞ്ചുകാരായിരിക്കുമെന്നാണ് എന്‍എസ് മാധവന്റെ പ്രവചനം. ലോകകപ്പും ഫ്രാന്‍സ് സ്വന്തമാക്കുമെന്നാണ് മാധവന്‍ പ്രവചിക്കുന്നത്. മലയാള മനോരമയ്ക്ക് വേണ്ടിയാണ് എന്‍ എസ് മാധവന്‍ കളി പ്രവചിക്കുന്നത്. 
 
ഉറുഗ്വായ്‌ക്കെതിരെ പോര്‍ച്ചുഗലും റഷ്യയ്‌ക്കെതിരെ സ്‌പെയിനും ഡെന്മാര്‍ക്കിനെതിരെ ക്രൊയേഷ്യയും വിജയിക്കുമെന്ന് അദ്ദേഹം പറയുന്നു. ബ്രസീല്‍ മെക്‌സിക്കോയേയും ബെല്‍ജിയം ജപ്പാനെയും സ്വീഡര്‍ സ്വിസര്‍ലന്‍ഡിനേയും കൊളംമ്പിയ ഇംഗ്ലണ്ടിനെയും പ്രീക്വാര്‍ട്ടറില്‍ തകര്‍ക്കുമെന്ന് എന്‍എസ് മാധവന്‍ വിലയിരുത്തുന്നു.
 
ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് പോര്‍ച്ചുഗലിനേയും സ്‌പെയിന്‍ ക്രെയേഷ്യയേയും ബ്രസീല്‍ ബല്‍ജിയത്തേയും കൊളംമ്പിയ സ്വീഡനേയും തോല്‍പിക്കുമെന്നാണ് എന്‍ മാധവന്‍ പറയുന്നത്. സെമിയില്‍ ബ്രസീലിനെതിരെ ഫ്രാന്‍സിനും കൊമ്പിയക്കെതിരെ സ്‌പെയിനും ജയിക്കുമെന്ന് മാധവന്‍ കണക്ക് കൂട്ടുന്നു. 
 
ഇതോടെ സംജാതമാകുന്ന ഫ്രാന്‍സ്-സ്‌പെയിന്‍ ഫൈനലില്‍ അവസാന ചിരി ഫ്രഞ്ചുകാര്‍ക്കായിരിക്കുമെന്നാണ് മാധവന്റെ വിലയിരുത്തല്‍. കളിയുടെ തുടക്കം മുതൽ അദ്ദേഹം പ്രവചനം നടത്തുന്നുണ്ടായിരുന്നു. ഇതിൽ പോളണ്ടും ജര്‍മ്മനിയും ഒഴികെ എന്‍ എസ് മാധവന്റെ പ്രവചനം പോലെ തന്നെയാണ് ടീമുകള്‍ രണ്ടാം റൗണ്ടിലെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments