Webdunia - Bharat's app for daily news and videos

Install App

പ്രതീക്ഷയുമായി അർജന്റീന; ലയണൽ മെസി ഇന്ന് തിളങ്ങുമോ?

പിറന്നാൾ ആഘോഷിക്കാൻ മെസിക്ക് കഴിയുമോ? - ഇന്നറിയാം

Webdunia
വ്യാഴം, 21 ജൂണ്‍ 2018 (10:57 IST)
റഷ്യ ലോകകപ്പില്‍ നോക്കൗട്ട്‌ പ്രതീക്ഷകളുമായി മുന്‍ ചാമ്പ്യന്‍ അര്‍ജന്റീന ഇന്നിറങ്ങും. ഡി ഗ്രൂപ്പിലെ രണ്ടാംറൗണ്ട്‌ പോരാട്ടത്തില്‍ ക്രയേഷ്യയാണ്‌ അര്‍ജന്റീനയെ നേരിടുക. ഐസ്ലന്‍ഡിനെതിരേ നടന്ന ഒന്നാം റൗണ്ട്‌ മത്സരം 1-1 നു സമനിലയില്‍ അവസാനിച്ച ക്ഷീണത്തിലാണ്‌ അര്‍ജന്റീന.
 
അതേസമയം, നൈജീരിയെ 2-0 ത്തിനു തോല്‍പ്പിച്ച ആത്മവിശ്വാസവുമായാണു ക്രയേഷ്യ ഇന്ന് കളത്തിലിറങ്ങുക. ഐസ്ലന്‍ഡിനെതിരേ പെനാല്‍റ്റി പാഴാക്കി രൂക്ഷ വിമര്‍ശനം നേരിട്ട സൂപ്പര്‍ താരം ലയണല്‍ മെസി ഇന്നു തിളങ്ങുമെന്ന പ്രതീക്ഷയിലാണു ലോകമെമ്പാടുമുള്ള ആരാധകര്‍.
 
ജൂൺ 24നാണ് മെസിയുടെ ജന്മദിനം. തന്റെ 31ആം ജന്മദിനം ആഘോഷിക്കുന്ന മെസിക്ക്‌ ടീമിനെ നോക്കൗട്ടിലെത്തിച്ച്‌ തങ്ങള്‍ക്ക്‌ ഉചിതമായ സമ്മാനം നല്‍കുമെന്നാണ്‌ ആരാധകരുടെ പ്രതീക്ഷ. 
 
പ്രതിഭാ സമ്പത്ത്‌ ഏറെയുണ്ടെങ്കിലും അര്‍ജന്റീനക്കാര്‍ക്കു ക്രയേഷ്യന്‍ പ്രതിരോധം തകര്‍ത്തു ഗോളടിച്ചു കൂട്ടാനാകില്ലെന്നാണു കളിയെഴുത്തുകാരുടെ വിലയിരുത്തല്‍. പൗലോ ഡൈബാല, ഗൊണ്‍സാലോ ഹിഗ്വേയിന്‍, സെര്‍ജിയോ അഗ്യൂറോ, എയ്‌ഞ്ചല്‍ ഡി മരിയ തുടങ്ങിയ പ്രതിഭകള്‍ ഏറെയുണ്ടെങ്കിലും ലോകകപ്പ്‌ യോഗ്യതാ റൗണ്ട്‌ കടക്കാന്‍ അര്‍ജന്റീന ഏറെ വിയര്‍ത്തു. 
 
32 വര്‍ഷം മുമ്പാണ്‌ അര്‍ജന്റീന അവസാനം ലോക കിരീടം നേടിയത്‌. ഐസ്ലന്‍ഡിനെക്കാള്‍ അനുഭവസമ്പത്തുള്ള താരങ്ങളാണു ക്രയേഷ്യന്‍ നിരയില്‍. ടീമിലുള്ളവർ അര്‍ജന്റീനക്കാരെ വിറപ്പിക്കാന്‍ പോന്നവരാണ്‌.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യപിച്ച് വാഹനമോടിച്ചതിന് ഡേവിഡ് വാർണർക്ക് ഒന്നര ലക്ഷം പിഴ !

'ജിം ഫിറ്റ്നസ് അല്ല, മാച്ച് ഫിറ്റ്നസാണ് പ്രധാനം': പരിക്കുകൾ വർദ്ധിക്കുന്നതിൽ എൻസിഎയെ കുറ്റം പറയുന്നതിൽ കാര്യമില്ലെന്ന് ഗവാസ്കർ

ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് വിജയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്നിലാക്കി ബംഗ്ലാദേശ്

അടുത്ത ലേഖനം
Show comments