Webdunia - Bharat's app for daily news and videos

Install App

കാലിൽ കറുത്ത ചരട് കെട്ടിയാലുള്ള 4 ഗുണങ്ങൾ ഇവയാണ്

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 17 ഫെബ്രുവരി 2020 (18:13 IST)
ന്യൂജെൻ പെൺകുട്ടികൾ പാദസരങ്ങൾക്ക് പകരം കറുത്ത ചരട് ഒരു കാലിൽ മാത്രം കെട്ടുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. കാലിന്റെ ആകർഷണീയത വർദ്ധിപ്പിക്കാൻ കറുത്ത ചരട് സഹായിക്കും. ശരീരത്തിലെയും നാം നിൽക്കുന്ന ചുറ്റുപാടുകളിലെയും നെഗറ്റീവ് എനർജിയെ ഒഴിവാക്കാൻ കറുത്ത ചരട് സഹായിക്കുമത്രേ. കറുത്ത ചരട് കാലിൽ കെട്ടുന്നതിലൂടെ ചില ഗുണങ്ങളൊക്കെ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇനി ഇതിന്റെ പ്രയോജനം എന്നുകൂടെ മനസിലാക്കി കറുത്ത ചരട് കാലില്‍ അണിയാന്‍ ഒരുങ്ങാം.
 
*  നിങ്ങള്‍ക്ക് പൊക്കിളില്‍ വേദനയുണ്ടെങ്കില്‍, കറുത്ത ചരട് കെട്ടുന്നത് നല്ലതായിരിക്കും. എങ്ങനെയെന്നാൽ, നടക്കുന്ന സമയത്ത് ചിലര്‍ക്ക് പൊക്കിളിന്‍റെ ഭാഗത്ത് വേദനയുണ്ടാകാറുണ്ട്. കറുത്ത ചരട് കാലിന്‍റെ തളളവിരലില്‍ കെട്ടിയാല്‍ ഇങ്ങനെയുള്ള വേദന കുറയും. ചരട് സ്ഥിരമാക്കുകയാണെങ്കിൽ ഈ വേദന പിന്നീട് വരില്ലെന്നും പറയപ്പെടുന്നു.
 
* ചിലപ്പോള്‍ കാല്‍പാദങ്ങളിലും അസഹ്യമായ വേദനയുണ്ടാകാറുണ്ട്. കാലിന്‍റെ ഉപ്പൂറ്റിയിലും ചില സമയത്ത് ഇങ്ങനെ വേദന അനുഭവപ്പെടാറുണ്ട്. കാലിന്‍റ പാദങ്ങള്‍ കൂടിച്ചേരുന്ന ഭാഗത്ത് കറുത്ത ചരട് ധരിച്ചാല്‍ ഇത്തരത്തിലുളള വേദന ക്രമേണ സുഖപ്പെടുമെന്ന് പറയപ്പെടുന്നു.
 
* കാലുകളില്‍ കറുത്ത ചരട് ധരിച്ചാല്‍ എന്തെങ്കിലും മുറിവുകള്‍ കാലുകളില്‍ ഉണ്ടായാല്‍ പെട്ടെന്ന് സുഖപ്പെടുമെന്നാണ് കരുതുന്നത്.
 
* ജ്യോതിഷശാസ്‌ത്രം അനുസരിച്ച് ചൊവ്വാഴ്ച ദിവസം കാലിന്‍റെ വലത് കാലില്‍ കറുത്ത ചരട് ധരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പിന്നീട് ജീവിതത്തില്‍ ഒരിക്കലും പെസക്ക് പഞ്ഞമുണ്ടാകില്ലയെന്ന് മാത്രമല്ല നിങ്ങള്‍ക്ക് പണ സംബന്ധിയായ എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും ദുരീകരിക്കപ്പെടുമെന്നാണ് പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments