Webdunia - Bharat's app for daily news and videos

Install App

ആദ്യാനുഭവം - സുഖത്തിന്‍റെ ഏഴാം സ്വര്‍ഗത്തിനായി അല്‍പ്പം വേദന സഹിച്ചാലും കുഴപ്പമില്ല!

Webdunia
തിങ്കള്‍, 12 നവം‌ബര്‍ 2018 (19:48 IST)
ആദ്യമായി രതിയിലേര്‍പ്പെട്ടത് മരണക്കിടക്കയില്‍ പോലും മറക്കാനാകാത്ത അനുഭവമായിരിക്കുമെന്ന് ഒരു പ്രശസ്ത എഴുത്തുകാരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദ്യത്തെ സെക്സ്, അത് വിജയമായാലും അല്ലെങ്കിലും മനസില്‍ നിന്ന് ഒരിക്കലും മായാത്ത വിഷ്വലുകള്‍ സമ്മാനിക്കുന്നതായിരിക്കും. അതിന് കാരണമുണ്ട്, ഒരുപാട് ആശങ്കകളും പേടിയും നിറഞ്ഞ മനസോടെയായിരിക്കും, അല്ലെങ്കില്‍ ഒരുപാട് ത്രില്ലടിച്ചായിരിക്കും ഓരോരുത്തരും ആദ്യ സെക്സിനെ വരവേല്‍ക്കുന്നത്. അത്രയും ആത്മാര്‍ത്ഥതയോടെയും ആകുലതയോടെയും ആവേശത്തോടെയും ഒരുകാര്യം ചെയ്താല്‍ അത് ജീവകാലം മറക്കുന്നതെങ്ങനെ?
 
ആദ്യ സെക്സ്, അത് വിജയമായാലും ഇല്ലെങ്കിലും ഒരിക്കലും സ്മൂത്ത് ആയിരിക്കില്ലെന്നാണ് ചില ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. മനസില്‍ നിറഞ്ഞുനില്‍ക്കുന്ന വികാരങ്ങള്‍ ധൃതി വര്‍ദ്ധിപ്പിക്കുമെന്നും അത് സെക്സിനെ വേദനാജനകമോ പരാജയമോ ആക്കിത്തീര്‍ക്കുമെന്നും അവര്‍ പറയുന്നു. അധികം പരിചയമില്ലാത്ത ഇണയാണെങ്കില്‍ പറയുകയും വേണ്ട. അറേഞ്ച്ഡ് മാര്യേജ് കഴിച്ചവര്‍ ആദ്യരതിയില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ സുഖകരവും ആനന്ദദായകവുമാണ് പ്രണയവിവാഹിതരുടെ ആദ്യ സെക്സ് എന്ന് പറയുന്നതില്‍ കാര്യമില്ലാതില്ല.
 
ആദ്യമായി സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ അത് പെര്‍ഫെക്ടായിരിക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. അതിനായി വലിയ തയ്യാറെടുപ്പുകള്‍ നടത്തും. എന്നാല്‍ തയ്യാറെടുപ്പുകളൊന്നും ചിലപ്പോള്‍ ‘കളിക്കള’ത്തില്‍ പ്രാവര്‍ത്തികമാകണമെന്നില്ല. ബുദ്ധിയെക്കാള്‍ ഹൃദയം നയിക്കുന്ന ഒന്നാണല്ലോ സെക്സ്. അതുകൊണ്ടുതന്നെ മുന്‍‌ധാരണകളും മുന്നൊരുക്കങ്ങളും പൊളിഞ്ഞുവീണേക്കാം.
 
ഏറെനേരം രതി നീണ്ടുനില്‍ക്കണമെന്ന് ആഗ്രഹിച്ച് സെക്സ് ചെയ്യുന്ന പുരുഷന്, തുടങ്ങി അധികം കഴിയും മുമ്പേ രതിമൂ‍ര്‍ച്ഛയുണ്ടായാല്‍ എന്തുചെയ്യും? ആദ്യസെക്സില്‍ പലപ്പോഴും അങ്ങനെയാണ് സംഭവിക്കുക. സ്ത്രീയുടെ നഗ്നശരീരം ആദ്യമായി കാണുമ്പോള്‍ തന്നെ പുതുഷന്‍ രതിമൂര്‍ച്ഛയോട് അടുക്കുന്നു. എന്നാല്‍ ഇതൊന്നും ഒരു പ്രശ്നമായി കാണേണ്ട. സാവധാനം ശരിയാകേണ്ട കാര്യങ്ങളാണ് ഇവയൊക്കെ. അനുഭവം ഗുരു എന്നാണല്ലോ.
 
ചില പുരുഷന്‍‌മാര്‍ക്ക് പേടി കാരണം ഉദ്ധാരണം ഉണ്ടാകാന്‍ പ്രശ്നമാകും. ആകെ നാണക്കേടാ‍കുമല്ലോ എന്നുവിചാരിച്ചുപോയാല്‍ പിന്നെ ആ ദിവസം ‘കക്ഷി’ ഉറക്കം തന്നെയായിരിക്കും. പിന്നെ പറഞ്ഞിട്ടുകാര്യമുണ്ടോ? ഇതൊക്കെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കണം. ഇന്നല്ലെങ്കില്‍ നാളെ എന്നൊരു മുദ്രാവാക്യം കേട്ടിട്ടില്ലേ? അത് ഇതിലും ആപ്ലിക്കബിള്‍ ആണ്. തന്‍റെ ലൈംഗികശേഷി നശിച്ചുപോയോ എന്നൊക്കെ ആലോചിച്ച് അപ്പോള്‍ കാടുകയറേണ്ടതില്ല. സ്വയംഭോഗത്തില്‍ ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കില്‍ പിന്നെ സെക്സ് ചെയ്യുമ്പോള്‍ താനേ അതൊക്കെ നടന്നോളും.
 
സ്ത്രീകള്‍ക്ക് ആദ്യരതി പലപ്പോഴും വേദനാജനകമായിരിക്കും. യോനിയില്‍ രക്തം പൊടിഞ്ഞെന്നും ഇല്ലെന്നും വരാം. എന്നാല്‍ വേദന തോന്നിയാലുടന്‍ സെക്സില്‍ നിന്ന് പിന്‍‌മാറാന്‍ പാടില്ല. അല്‍പ്പം സഹിച്ച് മുന്നോട്ടുപോകുക. നിങ്ങള്‍ക്കായി സുഖത്തിന്‍റെ ഒരു ഏഴാം സ്വര്‍ഗം പിന്നാലെ വരുന്നുണ്ട്. എന്നാല്‍ വേദനയുണ്ടാകുമെന്ന് പേടിച്ച് മസില്‍ പിടിച്ച് കിടന്നാല്‍ വേദന കടുത്ത വേദനയ്ക്കും അപകര്‍ഷതയ്ക്കുമൊക്കെ കാരണമാകും. രതിക്കിടെ രക്തം വന്നാലും അതിനെ ഭയക്കേണ്ട കാര്യമില്ല. ആദ്യമായി ഇണചേരുമ്പോള്‍ അതൊക്കെ പതിവാണ്. കന്യാചര്‍മ്മം പൊട്ടുന്നതാണ് രക്തം വരാന്‍ കാരണം. വികാരത്തള്ളിച്ചയില്‍ യോനിയില്‍ ഈര്‍പ്പം വന്നാല്‍ രക്ഷപ്പെട്ടു. പിന്നീട് വേദനയൊന്നും തോന്നില്ല. അല്‍പ്പവേദനയുടെ ശബ്ദങ്ങളും സീല്‍ക്കാരങ്ങളുമൊക്കെ രതിയുടെ രസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 
 
ആദ്യമായി സെക്സ് ചെയ്യുമ്പോള്‍ പലരും ഭയക്കുന്നത്, ഇതെങ്ങാനും ഗര്‍ഭധാരണത്തിന് കാരണമാകുമോ എന്നാണ്. അതുകൊണ്ടുതന്നെ കോണ്ടം ധരിച്ച് സെക്സ് ചെയ്യാനാണ് ആദ്യരാത്രിയില്‍ പല ഭര്‍ത്താക്കന്‍‌മാരും ശ്രമിക്കുന്നത്. എന്നാല്‍ കോണ്ടമിട്ടാലുടനെ പരിചയക്കുറവുകൊണ്ട് ഉദ്ധാരണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതും മാനസിക വിഷമത്തിന് കാരണമായേക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

World Diabetes Day: ഷുഗര്‍ ടെസ്റ്റ് ചെയ്യാന്‍ പോകും മുന്‍പ് ഇക്കാര്യം ഓര്‍ക്കുക

ഉറങ്ങുമ്പോള്‍ ചെവികള്‍ അടയ്ക്കുന്നത് നല്ലതാണ്

World Diabetes Day 2024: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

ടോയ്‌ലറ്റ് സീറ്റിനെക്കാള്‍ അണുക്കള്‍ നിങ്ങളുടെ തലയണകളില്‍ ഉണ്ടാകും!

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ?

അടുത്ത ലേഖനം